മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ നില അതീവ ഗുരുതരമായി തുടരുന്നു. വിദഗ്ധ സംഘത്തിന്റെ കൂടി അഭിപ്രായം കണക്കിലെടുത്ത് ഡയാലിസിസ് തുടരുന്നുണ്ട്.
പട്ടത്തെ സ്വകാര്യ ആശുപത്രിയിലാണ് വിഎസിന്റെ ചികിത്സ. ഇവിടത്തെ വിദഗ്ധ ഡോക്ടര്‍മാര്‍ക്കു പുറമേ, തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ഏഴംഗ സ്‌പെഷലിസ്റ്റ് മെഡിക്കല്‍ സംഘം സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം എത്തി വിഎസിനെ പരിശോധിക്കുകയും അദ്ദേഹത്തിനു ലഭിക്കുന്ന ചികിത്സ വിലയിരുത്തുകയും ചെയ്തു.
ഇന്ന് രാവിലെ പത്തോടെ വീണ്ടും മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കും. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
