Connect with us

Hi, what are you looking for?

Entertainment

പത്ര ഏജന്‍റില്‍നിന്ന് സിനിമ നിര്‍മ്മാതാവിലേക്ക്സുര്‍ജിത്തിന് ഇതൊരു സ്വപ്ന സാഫല്യം.

കൊച്ചി: സിനിമ എല്ലാവരുടെയും സ്വപ്നമാണ്. അത് നേടിയെടുക്കണമെങ്കില്‍ വേണ്ടത് കഠിനാധ്വാനവും. അങ്ങനെയൊരു പ്രയത്നത്തിന്‍റെ കഥയാണ് പെരുമ്പാവൂര്‍ വളയൻചിറങ്ങര സ്വദേശിയായ എസ് സുര്‍ജിത്തിന് പറയാനുള്ളത്. പത്ര ഏജന്‍റായ സുര്‍ജിത്തിന് കുട്ടിക്കാലം മുതലേയുള്ള സ്വപ്നമായിരുന്നു സിനിമ. അങ്ങനെ ആ സ്വപ്നം ‘അങ്കിളും കുട്ട്യോളും’ എന്ന ചിത്രം സ്വന്തമായി നിര്‍മ്മിച്ചതോടെ സഫലമാകുകയായിരുന്നു. ചിത്രം തിയേറ്ററില്‍ മികച്ച പ്രേക്ഷക ശ്രദ്ധ നേടി രണ്ടാംവാരം പ്രദര്‍ശനം തുടരുകയാണ്. പി വി സിനിമാസിന്‍റെ ബാനറിലാണ് സുര്‍ജിത്ത് സിനിമ നിര്‍മ്മിച്ചത്. സ്നേഹം+ദൈവം=ഗുരു എന്ന ആശയമാണ് സിനിമയുടെ ഇതിവൃത്തം. പുതിയ കാലത്ത് കുട്ടികളില്‍ നിന്ന് ചോര്‍ന്നുപോകുന്ന മൂല്യങ്ങളെക്കുറിച്ചുള്ള ഓര്‍മ്മയുണര്‍ത്തലായിരുന്നു തന്‍റെ ചിത്രമെന്ന് സുര്‍ജിത്ത് പറഞ്ഞു. തന്‍റെ നാടായ പെരുമ്പാവൂരിലെ തിയേറ്ററില്‍ കഴിഞ്ഞ രണ്ട് ആഴ്ചയിലേറെയായി നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദര്‍ശനം നടക്കുന്നത്. സിനിമാ മേഹവുമായി നടന്ന സുര്‍ജിത്തിന് അച്ഛന്‍ പി വി സോമശേഖരന്‍പിള്ളയും ഒപ്പം കൂടിയതോടെയാണ് സിനിമ നല്ല രീതിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്നും സുര്‍ജിത്ത് പറയുന്നു.
പി ജയചന്ദ്രന്‍, മധു ബാലകൃഷ്ണന്‍, ഋതുരാജ് എന്നിവര്‍ ആലപിച്ച മനോഹര ഗാനങ്ങളും ചിത്രത്തിന്‍റെ പ്രത്യേകതയാണ്. ദേശീയ അവാര്‍ഡ് നേടിയ ബാലതാരം ആദിഷ് പ്രവീണാണ് കേന്ദ്രകഥാപാത്രം. ചിത്രത്തിന്‍റെ സംവിധായകനായ ജി കെ എന്‍ പിള്ളയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സ്ക്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ചിത്രം കാണാന്‍ തിയേറ്ററിലെത്തുന്നത്. സിനിമ നാട് ഏറ്റെടുത്തതില്‍ ഏറെ സന്തോഷമുണ്ടെന്നും സുര്‍ജിത്ത് പറഞ്ഞു.
പി.ആർ.ഒ (പി.ആർ.സുമേരൻ )

You May Also Like

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

കൊച്ചി; വിദേശ കറൻസി വിനിമയ രംഗത്തെ പ്രശസ്തമായ ലുലു ഫോറെക്സ് ദക്ഷിണേന്ത്യയിൽ മൂന്ന് ശാഖകൾ കൂടെ തുറന്നു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിന്റെയും സീനിയർ കമ്പനി മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തിൽ...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...

India

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേട് സിബിഐ അന്വേഷിക്കും. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഡയറക്ടർ ജനറലിനെ മാറ്റിയതിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രാലയം അന്വേഷണ ചുമതല സിബിഐക്ക് കൈമാറിയത്. പകരം പ്രദീപ് സിംഗ് കരോളയ്ക്ക് എന്‍.ടി.എയുടെ...