മാഞ്ചസ്റ്റർ: ഓൾഡ് ട്രാഫോർഡിൽ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു. നാലാംദിനം കളി അവസാനിക്കുമ്പോൾ 174-2 എന്ന നിലയിലാണ് ഇന്ത്യ.
ഒന്നാം ഇന്നിങ്സിൽ 311 റൺസിൻറെ വമ്പൻ ലീഡാണ് ആതിഥേയർ നേടിയത്. 669 റൺസ് എടുത്താണ് ഇംഗ്ലണ്ട് പുറത്തായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് റൺസ് കൂട്ടിചേർക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. ക്രിസ് വോക്സിന്റെ ആദ്യ ഓവറിൽ തന്നെ ജയ്സ്വാളിനെയും (0) സായ് സുദർശനെയും (0) ടീമിന് നഷ്ടമായി. ഒരു ദിവസത്തെ കളി ശേഷിക്കേ, തോൽക്കാതിരിക്കാനാകും ഇനി ടീം ഇന്ത്യയുടെ ശ്രമം.
എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ഗിൽ-രാഹുൽ സഖ്യം ഇന്ത്യയുടെ രക്ഷകരാവകയാരിന്നു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് മറികടക്കാൻ ഇന്ത്യക്ക് ഇനിയും 137 റൺസ് കൂടി വേണം. അർധ സെഞ്ച്വറിയുമായി കെഎൽ രാഹുലും(210 പന്തിൽ 87) ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലുമാണ്(167 പന്തിൽ 78) ക്രീസിൽ.
