കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ മുന്നേറ്റത്തിനായി യോജിച്ച പ്രവർത്തനങ്ങൾക്ക് സിപിഐ മുൻകൈയെടുക്കുമെന്ന് പുതിയ ജില്ലാ സെക്രട്ടറി എൻ. അരുൺ.
വൈപ്പിൻ അടക്കമുള്ള സ്ഥലങ്ങളിൽ സിപിഐയും സിപിഎമ്മുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുമെന്നും എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന മീറ്റ് ദ പ്രസ് പരിപാടിയിൽ അരുൺ പറഞ്ഞു.
സിപിഐ നേതാക്കളായിരുന്ന പി. രാജുവിന്റെയും ശിവൻപിള്ളയുടെയും കുടുംബവുമായുള്ള ബന്ധം വിച്ഛേദിക്കാൻ സിപിഐക്കാവില്ലെന്നും പാർട്ടിക്ക് ആ കുടുംബവുമായി അഭിപ്രായവ്യത്യാസമൊന്നുമില്ലെന്നും മുതിർന്ന നേതാവ് കെ.ഇ. ഇസ്മയിലിനെതിരേ പാർട്ടി നടപടിയെടുത്തതിന് പി. രാജുവിന്റെ മരണവുമായി ബന്ധമില്ല. അദ്ദേഹം പാർട്ടി അച്ചടക്കലംഘനം നടത്തി പൊതു ഇടത്തിൽ അഭിപ്രായം പറഞ്ഞതിനാണ് നടപടിയെടുത്തത്. ഇക്കാര്യത്തിൽ എറണാകുളം ജില്ലാ കമ്മിറ്റിക്ക് ബന്ധമില്ല. അരുൺ കൂട്ടിചേർത്തു.
