Connect with us

Hi, what are you looking for?

Kerala

ഗദ്ദിക അപേക്ഷ ക്ഷണിക്കുന്നു.

 പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട സ്വയംതൊഴിൽ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ പരമ്പരാഗത പൈതൃക ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനും പാരമ്പര്യ കലാരൂപങ്ങൾ അവതരിപ്പിക്കുന്നതിനുമായി പട്ടികജാതി-പട്ടിക വർഗ്ഗ വികസന വകുപ്പുകളുടേയും  കിർത്താഡിസിന്റെയും ആഭിമുഖ്യത്തിൽ ഗദ്ദിക 2025-26 എന്ന പേരിൽ ഉത്പന്ന പ്രദർശന വിപണന മേള എറണാകുളത്ത് സംഘടിപ്പിക്കുന്നു. 

പാരമ്പര്യ ഉത്പന്നങ്ങളുടെ ഉത്പാദനത്തിലേർപ്പെട്ടിട്ടുള്ള പട്ടികജാതി വിഭാഗത്തിലെ വ്യക്തികൾക്കും,പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെട്ട കൂട്ടു സംരംഭകർ/ സൊസൈറ്റികൾ/കുടുംബശ്രീ യൂണിറ്റുകൾ എന്നിവയ്ക്കും മേളയിൽ പങ്കെടുക്കാവുന്നതാണ്.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട വ്യക്തികൾ, കുടുംബശ്രീ യൂണിറ്റുകൾ, സൊസൈറ്റികൾ തുടങ്ങിയവർക്ക് പ്രദർശന വിപണന മേളയിൽ പങ്കെടുക്കുന്നതിനും അവരവരുടെ തനത് ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനും താൽപര്യമുണ്ടെങ്കിൽ നിർദ്ദിഷ്ട അപേക്ഷാ ഫോറത്തിൽ ഉത്പന്നങ്ങളുടെ വിശദമായ വിവരം, അപേക്ഷകരുടെ പൂർണ്ണ മേൽവിലാസം (ഫോൺ നമ്പർ ഉൾപ്പെടെ) ജാതി സർട്ടിഫിക്കറ്റ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 2025 ആഗസ്റ്റ് 10-ാം തിയതി വൈകുന്നേരം 5 മണിക്ക് മുൻപായി ചീഫ് പബ്ലസിറ്റി ഓഫീസർ, പട്ടികജാതി വികസന വകുപ്പ്, കനക നഗർ, വെള്ളയമ്പലം, തിരുവനന്തപുരം-695 003 എന്ന വിലാസത്തിൽ അയച്ചുതരേണ്ടതാണഅ. (ഒരു വ്യക്തിക്ക് ഒന്നിലധികം സ്റ്റാൾ അനുവദിക്കുന്നതല്ല.) വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും പട്ടികജാതി വികസന വകുപ്പ് ചീഫ് പബ്ലിസിറ്റി ഓഫീസുമായോ അതാത് ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്. നിശ്ചിത സർട്ടിഫിക്കറ്റുകളും പൂർണ്ണ വിവരങ്ങളും ഇല്ലാത്ത അപേക്ഷകൾ നിരസിക്കുന്നതായിരിക്കും.

അപേക്ഷകരുടെ എണ്ണം കൂടുതലായാൽ പരമ്പരാഗത ഉൽപന്നങ്ങളിൽ വൈവിധ്യമുള്ളവ നിർമ്മിക്കുന്നവർക്ക് മുൻഗണന നൽകുന്നതാണ്. അപേക്ഷാ ഫോം www.scdd.kerala.gov.in എന്ന വകുപ്പിന്റെ വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്നതാണ്. ഫോൺ നം 0471 2315375
NB: അപേക്ഷയോടൊപ്പം ഉൽപന്നങ്ങളുടെ ഫോട്ടോ കൂടി ഉൾപ്പെടുത്തേണ്ടതാണ്.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...

Business

കൊച്ചി; വിദേശ കറൻസി വിനിമയ രംഗത്തെ പ്രശസ്തമായ ലുലു ഫോറെക്സ് ദക്ഷിണേന്ത്യയിൽ മൂന്ന് ശാഖകൾ കൂടെ തുറന്നു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിന്റെയും സീനിയർ കമ്പനി മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തിൽ...