തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ നിയമനം നടത്തുന്നതിന് മുന്‍പ് പ്രവേശന പരീക്ഷ നടത്തും എന്ന ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ പിന്‍വലിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
മത-സാമുദായിക സംഘടനകൾ നിയന്ത്രിക്കുന്ന എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനത്തിൽ ഇടപെടാൻ ഇടത് വലത് സർക്കാറുകൾ ഇന്നെ വരെ ധൈര്യം കാണിച്ചിട്ടില്ലാ. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിയമനത്തിൽ തൊടാൻ സർക്കാർ ശ്രമിക്കുമോ എന്ന നിലയിൽ വരെ ആകാംക്ഷ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉണ്ടായി. എന്നാൽ, പരിഷ്ക്കാര പോസ്റ്റിന് ആയുസ് അധികമുണ്ടായില്ല. പോസ്റ്റ് പങ്കുവച്ച് മിനിട്ടുകള്‍ക്കകം തന്നെ മന്ത്രി അത് പിന്‍വലിക്കുകയായിരുന്നു.
ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ എയ്ഡഡ് അധ്യാപക നിയമനത്തിനായി പരീക്ഷയെന്ന ശുപാർശ മുന്നോട്ട് വെച്ചിരുന്നു. നേരത്തെ യുആർ അനന്തമൂർത്തി കമ്മീഷനും സിപി നായർ കമ്മിറ്റിയും എയ്ഡഡ് നിയമനത്തിലെ നിയന്ത്രണത്തിനായി വെച്ച ശുപാർശകൾ ഒരു സർക്കാറുകള്‍ നടപ്പാക്കിയില്ല.
