തിരുവനന്തപുരം: പേരൂര്‍ക്കട വ്യാജ മോഷണ കേസിലെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്ത്. പരാതിക്കാരിയായ ഓമന്‍ ഡാനിയല്‍ സ്റ്റേഷനില്‍ എത്തി, മാല വീട്ടില്‍നിന്ന് തന്നെ കിട്ടിയെന്ന് പൊലീസിനെ അറിയിച്ചതായും, പുറത്തു പറയരുതെന്ന് എസ്‌ഐ ഓമനയോട് പറഞ്ഞെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
ബിന്ദുവിനെ ബോധപൂര്‍വം പ്രതിയാക്കാനുള്ള രീതിയില്‍ പൊലീസ് പ്രവര്‍ത്തിച്ചെന്നും, മാല കിട്ടിയ വിവരം അറിഞ്ഞിട്ടും ബിന്ദുവിനെ വിവരിച്ചില്ലെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സോഫയില്‍ നിന്നുള്ള മാല ചവറുകൂനയില്‍ നിന്നും കിട്ടിയതായി ആരോപണമുണ്ട്.
എസ് സി-എസ് ടി കമ്മീഷന്റെ ഉത്തരവിനെ തുടര്‍ന്ന് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ഓമന്‍ ഡാനിയല്‍, മകള്‍ നിഷ, എസ്‌ഐ പ്രസാദ്, എഎസ്‌ഐ പ്രസന്നന്‍ എന്നിവരെ പ്രതിയായി കേസെടുത്തു.
കാണാതായ സ്വര്‍ണം എങ്ങനെ ചവറുകൂനയിലെത്തിയെന്നു പോലും അന്വേഷിക്കാതെ കേസ് അവസാനിപ്പിച്ചതിനാല്‍, പീഡനത്തില്‍ ഉള്‍പ്പെടെ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട ബിന്ദു നല്‍കിയ പരാതി, ജില്ലക്ക് പുറത്തുള്ള ഡിവൈഎസ്പി അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.
രാത്രിയില്‍ സ്റ്റേഷനില്‍ ബിന്ദുവിനെ മാനസികമായി പീഡിപ്പിച്ചെന്നും, എന്നാല്‍ അടുത്ത ദിവസം നഷ്ടപ്പെട്ട സ്വര്‍ണം ഓമനയുടെ വീട്ടിലെ ചവറുകൂനയില്‍ നിന്നു കണ്ടെത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു. സംഭവത്തില്‍ എസ്‌ഐ, എഎസ്‌ഐ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറെ കോഴിക്കോട്ടേക്ക് സ്ഥലം മാറ്റിയിരുന്നു.
