ആലപ്പുഴ (പെരുമ്പളം ): വിസ്മയകരമായ വികസനകുതിപ്പിലേക്ക് മുന്നേറുന്ന പെരുമ്പളം ഗ്രാമപഞ്ചായത്തിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങളും വികസന പ്രവര്‍ത്തനങ്ങളും ചിത്രീകരിക്കുന്ന വികസന സദസ്സിന്റെ ഭാഗമായുള്ള ‘മുന്നേറ്റം@ 2025’ ന്റെ ചിത്രീകരണം ഗ്രാമപഞ്ചായത്തിന്റെ വിവിധ വാര്ഡുകളിലായിപൂർത്തിയായി. പഞ്ചായത്തിലെ വിവിധ പദ്ധതികളും വാര്‍ഡ്തല വികസന പ്രവര്‍ത്തനങ്ങളുമടങ്ങുന്ന നേട്ടങ്ങളുടെ നേര്‍ക്കാഴ്ചയായ വികസനനേട്ടങ്ങളുടെ ചിത്രീകരണം.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ അഡ്വ: വി വി. ആശയാണ് ഉദ്ഘാടനം ചെയ്തത്.വൈസ് പ്രസിഡന്റ എം. എൻ. ജയകരൻ ,വിവിധ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ശ്രീമോൾ ഷാജി, സരിത സുജി,കുഞ്ഞൻ തമ്പി ,പഞ്ചായത്ത് അംഗങ്ങളായ വി യു. ഉമേഷ്, പി.സി ജബീഷ് , ശൈലജ ശശികുമാർ ,ഗീത സന്തോഷ് , ദിനിഷ് ദാസ്, മുൻസില ഫൈസൽ, സി. ഗോപിനാഥ്, സുനിത സജീവ്. തുടങ്ങിയവര്‍ ചിത്രീകരണ പ്രവര്‍ത്തനങ്ങളിൽ പങ്കാളികളായി.
പി ആര് മീഡിയയുടെ നേതൃത്വത്തില്‍ മാധ്യമ പ്രവര്‍ത്തകനും , സിനിമ പി.ആർ ഒ യുമായ പി.ആര്. സുമേരന്‍, ടി കെ കൃഷ്ണകുമാര്‍, നിഖില്‍ അശോക്, പ്രേംവിശാഖ് പി.എസ്.തുടങ്ങിയ മീഡിയ ടീമാണ് വികസന പ്രവര്‍ത്തനങ്ങള്‍ ചിത്രീകരിക്കുന്നത്.
