മലപ്പുറം: വിവാധ പരാമർശവുമായി മുസ്ലീം എജ്യുക്കേഷണൽ സൊസൈറ്റി (എംഇഎസ്) പ്രസിഡന്റ് ഫസൽ ഗഫൂർ. നമലപ്പുറം തിരൂരിൽ എംഇഎസ് അധ്യാപകരുടെ സംഗമവേദിയിലായിരുന്നു ഫസൽ ഗഫൂറിന്റെ വിവാദ പരാമർശം. ഒരു കൂട്ടർ മുഖം മറക്കുമ്പോ മറ്റൊരു കൂട്ടര് വേറെ പലതും കാണിക്കാനാണ് നടക്കുന്നതെന്നും അതൊന്നും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘പണ്ട് മാറ് മറയ്ക്കാനുള്ള സമരമാണ് നടന്നിരുന്നതെങ്കിൽ ഇപ്പോൾ മാറ് കാണിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിങ്ങളൊക്കെ സൽവാറും സാരിയുമൊക്കെയാണ് ധരിച്ചിരിക്കുന്നത്. അത് പൊന്തിച്ച് കോഴിക്കാല് കാണിക്കുന്നു. ഈ കോഴിക്കാല് കാണിച്ചിട്ട് എന്താ കാര്യം. അത് അടുത്തുള്ള ചിക്കിങിലോ കെഎഫ്സിയിലോ കൊണ്ടുപോയി കാണിക്കൂ. ട്രൗസറിടുന്നതിൽ വലിയ കുഴപ്പമില്ല. പക്ഷെ അതിന്റെ വലിപ്പം ഇനിയും കുറയരുത്. അമിതമായ പാശ്ചാത്യവത്കരണമാണ് എല്ലാത്തിനും കാരണം. അത് ഇനി വേണ്ട.
‘ടീച്ചർമാർ പല ക്യാമ്പുകളിൽ പോകാറുണ്ട്. എന്നാൽ അത് കൂത്തമ്പലമാക്കി മാറ്റരുത്. ഡിജെ വെച്ച് തുള്ളുന്നത് എന്തിനാണ്. തൊട്ടുകളിയും ചുറ്റിക്കളിയും വേണ്ട. പ്രൈവറ്റ് കളി കളിച്ചോ, പബ്ലിക് കളി വേണ്ട’, ഫൈസൽ ഗഫൂർ പറഞ്ഞു.
