ടെൽ അവീവ്: ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ. വ്യോമാക്രമണങ്ങളിൽ നിന്ന് ഇസ്രയേൽ ഭാഗികമായി പിന്മാറിയതായി ഇസ്രയേൽ പ്രതിരോധസേന. വെടിനിർത്തൽ ആരംഭിച്ച് 72 മണിക്കൂറിനകം ഹമാസ് ബന്ദികളെ മോചിപ്പിക്കണമെന്ന കൌണ്ട് ഡൌൺ ആരംഭിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് മുൻപ് ജീവിച്ചിരിക്കുന്ന ബന്ദികളെയും മരിച്ച ബന്ദികളുടെ മൃതദേഹങ്ങളും ഹമാസ് ഹാജരാക്കണമെന്നാണ് കരാർ.
ഇതിന് വിരുദ്ധമായി പ്രവർത്തിച്ചാൽ യുദ്ധം പുനരാരംഭിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു.
