വയനാട് ഉരുള്‍പ്പൊട്ടലിൽ നശിച്ച മുണ്ടക്കൈയിലെ വെള്ളാർമല എൽ.പി സ്കൂള്‍ പുതുക്കി പണിയുമെന്ന് നടൻ മോഹൻലാൽ. മാതാപിതാക്കളുടെ പേരില്‍ മോഹന്‍ലാല്‍ സ്ഥാപിച്ച വിശ്വശാന്തി ഫൗണ്ടേഷനിലൂടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്ന് കോടി നൽകുമെന്നും താരം അറിയിച്ചു.
സൈനിക യൂണിഫോമിൽ വയനാട്ടിലെത്തിയ ലെഫ്റ്റനന്റ് കേണല്‍ മോഹന്‍ലാലിനെ മേപ്പാടിയിൽ സൈന്യം സ്വീകരിച്ചു. ഉരുള്‍പ്പൊട്ടല്‍ ഏറെ ബാധിച്ച മുണ്ടക്കൈ ആണ് മോഹൻലാൽ സന്ദര്‍ശിക്കുന്നത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 25 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു