Connect with us

Hi, what are you looking for?

Kerala

വയനാട് അതിദാരിദ്ര്യ മുക്തമല്ല; ഇപ്പോഴും ആദിവാസികൾ പട്ടിണിയിൽ

സര്‍ക്കാരിന്റെ അതി ദാരിദ്ര്യ നിര്‍മുക്ത പ്രഖ്യാപന പരിപാടിയുടെ ഭാ​ഗമായി വയനാട് ജില്ലയെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചതിൽ ആക്ഷേപവുമായി ആദിവാസി പ്രവൃത്തകർ

ആദിവാസി ജനവിഭാഗങ്ങള്‍ കൂടുതലുള്ള വയനാടിനെ പട്ടികജാതി-പട്ടിക വര്‍ഗ മന്ത്രി ഒ ആര്‍ കേളു ഒക്ടോബര്‍ 25ന് അതിദാരിദ്ര്യരഹിത ജില്ലയായി പ്രഖ്യാപിച്ചത്. വയനാടിനെ ദാരിദ്ര്യ വിമുക്ത ജില്ല ആയി പ്രഖ്യാപ്പിക്കുന്നതിന് മുൻപ് ചുറ്റും ഒന്നും കൂടെ തിരിഞ്ഞു നോക്കാമായിരുന്നില്ലെ എന്നാണ് മന്ത്രി കേളുവിനോട് സംവിധായിക ലീല സന്തോഷ് ചോദിക്കുന്നത്.

ഗോത്രവർഗ വിഭാഗങ്ങൾ ഏറെയുള്ള വയനാട്ടിൽ പണിയ, അടിയ, കാട്ടുനായ്ക്ക, വേട്ടക്കുറുമ തുടങ്ങിയവരിൽ ഭൂരിഭാഗവും ദൂരഹിതരും ഭവന രഹിതരും തൊഴിൽ രഹിതരുമാണ്. നൂറുക്കണക്കിന് കുടുംബങ്ങൾ പുഴയോരങ്ങളിലും പുറമ്പോക്കുകളിലും വനാതിർത്തികളിലുമുള്ള ചോർന്നൊലിക്കുന്ന കൂരകളിൽ താമസിക്കുന്നവരാണ്. ഇതെല്ലാം മറച്ചുവച്ചാണ് സംസ്ഥാന സർക്കാർ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാഷ്ട്രീയ നാടകം കളിക്കുന്നതെന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോഓർഡിനേറ്റർ എം.ഗീതാനന്ദൻ പറഞ്ഞു.

മഴ പെയ്താൽ കിടക്കുന്ന സ്ഥലമടക്കം എല്ലായിടവും നനഞ്ഞു കുതിരും. കുട്ടികളടക്കം നനഞ്ഞു കുതിർന്ന മണ്ണിലാണ് കിടക്കുന്നത്. ഇത്രയും ദുരിതസ്ഥിതി അനുഭവിക്കുന്ന ഊരുനിവാസികൾ ദാരിദ്ര്യ മുക്ത പ്രഖ്യാപനം നടത്തുന്നത്. മൂന്നു നേരം ഭക്ഷണം കഴിക്കാനില്ലാത്ത, മാരക രോഗം വന്നാൽ അതിജീവിക്കാൻ കെൽപ്പില്ലാത്ത ഇനിയും പരിഹാരമില്ലാതെ പോഷകാഹാരക്കുറവ് മൂലം ഏറ്റവും കൂടുതൽ ആദിവാസി ശിശുക്കൾ മരിച്ച് വീഴുന്ന ജില്ലയാണ് വയനാട്. ഇവിടെ താമസിക്കുന്ന ആര്‍ക്കും അറിയാം ഞങ്ങളുടെ ഗ്രാമങ്ങള്‍ പട്ടിണിയിലും അതിദാരിദ്ര്യത്തിലും കുടുങ്ങിക്കിടക്കുകയാണ്”- ആദിവാസി പ്രവര്‍ത്തകന്‍ മണിക്കുട്ടന്‍ പണിയന്‍ പറയുന്നു. ഇവിടുത്തെ ആളുകള്‍ക്ക് ഒരു നേരത്തെ ഭക്ഷണം കഴിക്കാന്‍ പോലും കഴിയാത്തപ്പോള്‍ എങ്ങനെയാണ് സര്‍ക്കാര്‍ അതി ദാരിദ്ര്യം തുടച്ചു നീക്കിയെന്ന് അവകാശപ്പെടാന്‍ കഴിയുകയെന്നും മണിക്കുട്ടന്‍ ചോദിച്ചു.

വയനാട്ടിൽ 1234 അരിവാൾ രോഗികളുണ്ട്. പണിയ, കുറിച്യ വിഭാഗങ്ങൾക്കിടയിൽ 2020 ൽ നടത്തിയ പഠനമനുസരിച്ച് 59 ശതമാനം കുട്ടികൾക്കും ഭാരക്കുറവുണ്ട്. 52.3 ശതമാനം കുട്ടികൾ വളർച്ച മുരടിച്ചവരാണ്. 2022 ൽ ജെസിഎംപിഎച്ച് (ഇന്റർനാഷനൽ ജേണൽ ഓഫ് കമ്യൂണിറ്റി മെ‍‍ഡിസിൻ ആൻഡ് പബ്ലിക് ഹെൽത്ത്) നടത്തിയ പഠനത്തിൽ 5 വയസ്സിന് താഴെയുള്ള 54.8 ശതമാനം കുട്ടികളിലും പോഷകാഹാര കുറവ് കണ്ടെത്തിയിരുന്നു.ഗ്രാമീണ മേഖലയിലെ കാർഷിക തൊഴിലുകൾ ഇല്ലാതായത് ദാരിദ്ര്യത്തിനും പോഷകാഹാര കുറവിനും കാരണമാണ്.

ഐക്യരാഷ്ട്രസഭ കണക്കാക്കിയ പ്രതിദിന വേതനമായ 157 രൂപ പോലും ലഭിക്കാത്തവരാണിവർ. സൗജന്യറേഷന് സർക്കാരിനെ ആശ്രയിച്ചു ജീവിക്കുന്ന അതിദരിദ്രരായി വായനാട്ടിലെ ആദിവാസികൾ തുടരുകയാണെന്നും തൊഴിലില്ലായ്മ, ഭൂരാഹിത്യം എന്നിവയ്‌ക്കെതിരായി ആദിവാസി സംഘടനകള്‍ ഇപ്പോഴും പോരാട്ടം തുടരുന്നതിനിടെ സർക്കാരിന്റെ അവകാശത്തെ പൂർണമായും തള്ളി കളയുന്നതായി ആദിവാസി പ്രവൃത്തകർ പറയുന്നു.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...

Business

കൊച്ചി; വിദേശ കറൻസി വിനിമയ രംഗത്തെ പ്രശസ്തമായ ലുലു ഫോറെക്സ് ദക്ഷിണേന്ത്യയിൽ മൂന്ന് ശാഖകൾ കൂടെ തുറന്നു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിന്റെയും സീനിയർ കമ്പനി മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തിൽ...