സമർത്ഥരായ വിദ്യാർത്ഥികൾക്കായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പ്രത്യേക പ്രോത്സാഹന സമ്മാനങ്ങൾക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി 2025 ഡിസംമ്പർ 31 വൈകുന്നേരം 05:00 മണി വരെയാണ്. വിദ്യാർത്ഥികൾക്ക് ഗ്രേഡനുസരിച്ചാണ് പ്രത്യേക പ്രോത്സാഹന സമ്മാനം നൽകുന്നത്.
SSLC, പ്ലസ് ടു, വി എച്ച് എസ് ഇ , ഡിപ്ലോമ, ടിടിസി, ബിരുദതല കോഴ്സുകൾ, പ്രൊഫഷണൽ ബിരുദ കോഴ്സുകൾ, ബിരുദാനന്തര ബിരുദം/ അതിനു മുകളിലുള്ള കോഴ്സുകൾ, പ്രൊഫഷണൽ ബിരുദാനന്തര ബിരുദ കോഴ്സുകൾ/ അതിനു മുകളിലുള്ള കോഴ്സുകൾ പഠിച്ചവർക്കും അപേക്ഷിക്കാം.
വിദ്യാർഥികൾ അവരുടെ ഇ-ഗ്രാന്റ്സ് പ്രൊഫൈൽ മുഖേന ഓൺലൈനായി അപേക്ഷിക്കണം. മാർക്ക് ലിസ്റ്റിൻ്റെ പകർപ്പും ഓൺലൈനായി സമർപ്പിക്കണം. ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ അപ് ലോഡ് ചെയ്യേണ്ടില്ല.
പകരം സർട്ടിഫിക്കറ്റ് നമ്പർ നൽകിയാൽ മതിയാകും. അപേക്ഷയുടെ പ്രിന്റൌട്ട്, മാർക്ക് ലിസ്റ്റിന്റെ പകർപ്പ് എന്നിവ അപേക്ഷ അയച്ച SCDO ഓഫീസിൽ തുടർന്ന് സമർപ്പിക്കണം
























