ജപ്പാനിലെ തെക്കുപടിഞ്ഞാറൻ ദ്വീപുകളായ ക്യുഷു, ഷിക്കോകു എന്നിവിടങ്ങളിൽ ഒറ്റ മിനിറ്റിൽ അതിശക്തമായ രണ്ട് ഭൂചലനങ്ങൾ രേഖപ്പെടുത്തി. റിക്ടർ സ്കെയിലില്‍ 7.1 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രാദേശിക സമയം വൈകുന്നേരം 4.42നാണ് ഭുകമ്പമുണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സർവെ (യുഎസ്ജിഎസ്) വ്യക്തമാക്കി.
സുനാമികൾ ആവർത്തിച്ച് ആഞ്ഞടിക്കാൻ സാധ്യതയുള്ളതിനാൽ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ കടലിൽ പ്രവേശിക്കുകയോ തീരത്ത് അടുക്കുകയോ ചെയ്യരുതെന്ന് ജപ്പാൻ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭൂചലനത്തിന് തൊട്ട് മുൻപ് തിരമാലകൾ മിയാസാക്കി തീരത്ത് ആഞ്ഞടിക്കാൻ ആരംഭിച്ചിരുന്നതായും കാലാവസ്ഥാ കേന്ദ്രം പറഞ്ഞു.