ഈ അധ്യാപകദിനത്തില്‍ തങ്ങള്‍ക്കേറ്റവും പ്രീയപ്പെട്ട അധ്യാപകരെ ഓര്‍ത്തെടുക്കുകയാണ് വിദ്യാര്‍ത്ഥികളില്‍ പലരും. പ്രിയപ്പെട്ട അധ്യാപകരെക്കുറിച്ച് ഓരോരുത്തര്‍ക്കും പറയാനുണ്ട് ഒരായിരം ഓര്‍മ്മകള്‍. സിത്താര പത്മനാഭൻ സോഷ്യൽ മീഡിയയിൽ പങ്ക് വച്ച കുറിപ്പ്കുറിപ്പ്
ഈ അധ്യാപകദിനത്തില്‍ തങ്ങള്‍ക്കേറ്റവും പ്രീയപ്പെട്ട അധ്യാപകരെ ഓര്‍ത്തെടുത്തുകൊണ്ടുള്ള കുറിപ്പുകൾ നിറയുകയാണ് സോഷ്യൽ മീഡിയയിൽ. പ്രിയപ്പെട്ട അധ്യാപകരെക്കുറിച്ച് ഓരോരുത്തര്‍ക്കും പറയാനുണ്ട് ഒരായിരം ഓര്‍മ്മകള്‍. പവിത്രമായ ഗുരുശിഷ്യ ബന്ധത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളായ ഓരോ ഓര്‍മ്മക്കുറിപ്പുകളും വായിച്ചു കൊണ്ടിരുന്നപ്പോൾ അദ്ധ്യാപികയായിരുന്ന എന്റെ അമ്മയാണ് ഓർമയിൽ വരുന്നത്. അമ്മ അദ്ധ്യാപികയായിരുന്ന അതേ സ്കൂളിൽ പഠിക്കുബോളും ക്ലാസിൽ ഇരിക്കുബോഴും യാതൊരു പ്രിവിലേജും നൽകാതെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു അമ്മ.
ഹിന്ദി ആയിരുന്നു അമ്മ പഠിപ്പിച്ചു കൊണ്ടിരുന്ന വിഷയം. ഹിന്ദി പീരിയഡ് pin drops silent ആയിരുന്നു 🥰.സാമാന്യം തരക്കേടില്ലാത്ത തള്ളിക്കൊള്ളിത്തരം ഉണ്ടായിരുന്ന എന്നെ വീട്ടിൽ തല്ലുമ്പോ എല്ലാവരും തടുക്കുന്നത് കൊണ്ട് ആ ദേഷ്യം തീർക്കുന്നതും എന്റെ ഹിന്ദി പീരീഡിൽ ആയിരുന്നു 🤭🤣.എല്ലാവർക്കും ഒരടി ആണെങ്കിൽ എനിക്കു രണ്ട് 🤣. എല്ലാവർക്കും രണ്ടടി ആണെങ്കിൽ എനിക്കു മൂന്നോ നാലോ കിട്ടും അതും എല്ലാവരേം തല്ലി കഴിഞ്ഞതിന് ശേഷം മാറ്റി നിർത്തി പാവാട പൊക്കി കാലിൽ നല്ല പൊട്ടിക്കൽ പൊട്ടിക്കും.വൈകുന്നേരം വീട്ടിൽ ചെന്നാൽ പിന്നെ ഇതിന്റെ പേരിൽ ചെറിയൊരു ബഹളം ഞാൻ ഉണ്ടാക്കും 😍ഏല്ലാവർക്കും ആലോചിക്കാൻ ടൈംകൊടുക്കും. ഞാൻ പറയുമ്പോൾ എന്തേലും തെറ്റിപോയാൽ അപ്പൊ next പറയും 😍.അങ്ങനെ എത്ര എത്ര ഓർമ്മിക്കാൻ മനോഹരമായ ദിവസങ്ങൾ.
അക്ഷരവീഥികളിലും ജീവിത വീഥികളിലും കരുത്തേകിയ അമ്മയുടെ മരണം സമ്മാനിച്ച ശൂന്യത കൂടി വരികയാണങ്കിലും അമ്മയുമൊന്നിച്ചുള്ള മധുരമുള്ള ഓർമകൾ കരുത്താണ്.