Connect with us

Hi, what are you looking for?

Kerala

ഉപസംവരണം; സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ നടപടി വേഗത്തില്‍ ആക്കണം: അണ്ണാ ഡിഎച്ച്ആര്‍എം പാര്‍ട്ടി

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ പട്ടിക വിഭാഗങ്ങള്‍ക്ക് ഉപസംവരണം നടപ്പിലാക്കാനുള്ള നടപടിക്രമങ്ങള്‍ വേഗത്തില്‍ ആക്കണമെന്ന് അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സജി കൊല്ലം ആവശ്യപ്പെട്ടു.

ഏറെ പിന്നാക്കം നില്‍ക്കുന്ന പട്ടിക വിഭാഗങ്ങള്‍ക്ക് സംവരണ ആനുകൂല്യത്തിന്റെ പ്രയോജനം ലഭിക്കണമെങ്കില്‍ ഉപസംവരണം അനിവാര്യമാണ്. ജോലിയും മറ്റാനുകൂല്യങ്ങളും മൂന്നോ നാലോ പട്ടിക ഉപജാതികളില്‍ മാത്രമായി ഒതുങ്ങുന്നത് സാമൂഹ്യനീതിക്ക് നിരക്കുന്നതല്ല.

മുന്‍കാലങ്ങളില്‍ കേരളത്തില്‍ നിലനിന്നിരുന്ന ഉപജാതി സംവരണം നിരവധി ഉപജാതികള്‍ക്ക് ആശ്വാസമായിരുന്നു. അന്നില്ലാതിരുന്ന ഒരാശങ്കയ്ക്കും ഇന്നും സ്ഥാനമില്ല.
സാമ്പത്തിക സംവരണം അതിവേഗം നടപ്പിലാക്കിയ ഇടതു സര്‍ക്കാര്‍ ഉപജാതി സംവരണത്തെ എതിര്‍ക്കുന്നത് ആരെ തൃപ്തിപ്പെടുത്താനാണെന്ന് മനസ്സിലാവുന്നില്ലെന്നും സജിക്കൊല്ലം പറഞ്ഞു

You May Also Like

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

കൊച്ചി; വിദേശ കറൻസി വിനിമയ രംഗത്തെ പ്രശസ്തമായ ലുലു ഫോറെക്സ് ദക്ഷിണേന്ത്യയിൽ മൂന്ന് ശാഖകൾ കൂടെ തുറന്നു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിന്റെയും സീനിയർ കമ്പനി മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തിൽ...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...

India

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേട് സിബിഐ അന്വേഷിക്കും. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഡയറക്ടർ ജനറലിനെ മാറ്റിയതിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രാലയം അന്വേഷണ ചുമതല സിബിഐക്ക് കൈമാറിയത്. പകരം പ്രദീപ് സിംഗ് കരോളയ്ക്ക് എന്‍.ടി.എയുടെ...