താര സംഘടന അമ്മ പിളരുമെന്ന് സൂചന. സംഘടനയിലെ ഇരുപതോളം അംഗങ്ങൾ ഫെഫ്കയെ സമീപിച്ചതായി ജനറൽ സെക്രട്ടറി ബി ഉണ്ണി കൃഷ്ണൻ.
അഭിനേതാക്കളുടെ ട്രേഡ് യൂണിയൻ ഉണ്ടാക്കാനാണ് നീക്കമെന്നാണ് വിവരം. അമ്മയിലെ അംഗങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിച്ച് എത്തിയാൽ പരിഗണിക്കാമെന്ന് ഫെഫ്ക അറിയിച്ചു.