Connect with us

Hi, what are you looking for?

Latest News

ബിഎസ്പി നേതാവിനെ വധിച്ച കേസിലെ പ്രതി പോലീസിന്റെ വെടിയേറ്റ് മരിച്ചു

തമിഴ്നാട്ടിലെ ബി.എസ്.പി അധ്യക്ഷന്‍ കെ ആസംട്രോങ്ങിന്റെ കൊലപാതകക്കേസില്‍ അറസ്റ്റിലായ ഗുണ്ടാനേതാവ് പോലിസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. സീസിങ് രാജയാണ് കൊല്ലപ്പെട്ടത്. ആന്ധ്രപ്രദേശിലെ കടപ്പയില്‍ നിന്ന് ഞായറാഴ്ചയാണ് ഇയാളെ പോലിസ് അറസ്റ്റ് ചെയ്തത്.
സീസിംഗ് രാജയെ ആന്ധ്രപ്രദേശിലെ കടപ്പയില്‍ നിന്ന് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ചെന്നൈയിലേക്ക് കൊണ്ടുവരുന്നതിനിടെ നീലങ്ങരൈയിൽ വച്ച് പോലീസിനെ ആക്രമിച്ച് സിംഗ് രാജ രക്ഷപ്പെടാൻ ശ്രമിച്ചതായി പറയപ്പെടുന്നു.

അറസ്റ്റ് ചെയ്ത രാജയെ പോലീസ് വാഹനത്തില്‍ ചെന്നൈയിലേക്ക് കൊണ്ടുപോകും വഴി ഇയാൾ പോലീസിനു നേരെ വെടിയുതിര്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് പോലീസ് ഭാഷ്യം. ഒന്നരമാസം മുന്‍പ് ബി.എസ്.പി നേതാവ് ആംസ്ട്രോങ്ങിനെ വധിച്ച കേസില്‍ പ്രതിയായ ഗുണ്ടാനേതാവ് തിരുവെങ്കിടത്തെ പോലിസ് ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു.

ബഹുജൻ സമാജ് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായിരുന്ന ആംസ്ട്രോങ്ങ് ജൂലൈ അഞ്ചിനാണ് പെരമ്പൂരിലെ വീട്ടിൽ വെച്ച് ക്രൂരമായി വെട്ടേറ്റ് മരിച്ചത്. റാണിപ്പേട്ട് ജില്ലയിലെ പൊന്നായി സ്വദേശിയായ പൊന്നായി ബാലു (39), പരേതനായ ആർക്കാട് സുരേഷിന്റെ സഹോദരൻ, കൂട്ടാളികളായ കുന്ദ്രത്തൂർ സ്വദേശി തിരുവേങ്കടം (33) എന്നിവരുൾപ്പെടെ എട്ടുപേരെയാണ് ആദ്യഘട്ടത്തിൽ അറസ്റ്റ് ചെയ്തത്. സഹോദരൻ ആർക്കാട് സുരേഷിനെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമായാണ് ആംസ്‌ട്രോങ്ങിനെ കുടുക്കിയതെന്ന് പൊന്നായി ബാലു മൊഴിയിൽ പറഞ്ഞതായി പോലീസ് പറഞ്ഞു.

ആരുദ്ര സ്വര്‍ണനിക്ഷേപപദ്ധതി തട്ടിപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഗോള്‍ഡ് ട്രേഡിങ് കമ്പനിയെ പിന്തുണച്ച ആര്‍ക്കോട് സുരേഷ് നേരത്തെ കൊല്ലപ്പെട്ടിരുന്നു. സ്വര്‍ണനിക്ഷേപപദ്ധതി തട്ടിപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. 2500 കോടിയോളം രൂപയുടെ തട്ടിപ്പാണ് ആരുദ്ര നിക്ഷേപപദ്ധതിയുടെ മറവില്‍ നടന്നത്. കഴിഞ്ഞവര്‍ഷം കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആര്‍ക്കോട്ട് സുരേഷ് ആരുദ്ര ഗോള്‍ഡ് ട്രേഡിങ് കമ്പനിയെ പിന്തുണച്ചപ്പോള്‍ പണംനഷ്ടമായ നിക്ഷേപകരെ പിന്തുണച്ച് ആംസ്‌ട്രോങ്ങും സംഘവും എത്തി. ഇതേത്തുടര്‍ന്നുള്ള തര്‍ക്കങ്ങളാണ് സുരേഷിന്റെയും ആംസ്‌ട്രോങ്ങിന്റെയും കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന.

You May Also Like

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

കൊച്ചി; വിദേശ കറൻസി വിനിമയ രംഗത്തെ പ്രശസ്തമായ ലുലു ഫോറെക്സ് ദക്ഷിണേന്ത്യയിൽ മൂന്ന് ശാഖകൾ കൂടെ തുറന്നു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിന്റെയും സീനിയർ കമ്പനി മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തിൽ...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...

India

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേട് സിബിഐ അന്വേഷിക്കും. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഡയറക്ടർ ജനറലിനെ മാറ്റിയതിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രാലയം അന്വേഷണ ചുമതല സിബിഐക്ക് കൈമാറിയത്. പകരം പ്രദീപ് സിംഗ് കരോളയ്ക്ക് എന്‍.ടി.എയുടെ...