ഓണം ബമ്പർ 25 കോടി അടിച്ചത് കർണാടക സ്വദേശിയായ അൽത്താഫിന്. കഴിഞ്ഞമാസം സുൽത്താൻ ബത്തേരിയിൽ നിന്നാണ് അൽത്താഫ് ടിക്കറ്റെടുത്തത്. കർണാടകയിൽ മെക്കാനിക് ആണ് അൽത്താഫ്. 15 വർഷമായി സ്ഥിരമായി ലോട്ടറി എടുക്കാറുണ്ട്. ഭാഗ്യം കടാക്ഷിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് അൽത്താഫ് പ്രതികരിച്ചു.
TG 434222 എന്ന നമ്പരിനാണ് ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചിരിക്കുന്നത്. സുൽത്താൻ ബത്തേരിയിലെ എൻ ജി ആർ ലോട്ടറീസ് ഏജന്റ് മൈസുരി സ്വദേശി നാഗരാജ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം