പതിവുപോലെ സംവരണ മണ്ഡലങ്ങള്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വിധേയമാകാതെ പോകുന്ന തിരഞ്ഞെടുപ്പ് കൂടി. പാലക്കാട്ടെ കോൺഗ്രസിലെ പൊട്ടിത്തെറിക്ക് പിന്നാലെ സംവരണ മണ്ഡലമായ ചേലക്കരയിലെ കോൺഗ്രസിലും പൊട്ടിത്തെറിയുണ്ടായിട്ടും കോൺഗ്രസ് അത് ഗൗരവത്തിലെടുത്തിട്ട് പോലുമില്ലാ എന്നത് പോകട്ടെ ഇടത് പക്ഷപോലും അതൊരു ചർച്ചയാക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. ചേലക്കരയിൽ ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരള പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി എഐസിസി അംഗം എൻകെ സുധീര്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് പിവി അൻവര്‍ എംഎല്‍എ പ്രഖ്യാപിച്ചിരിക്കുന്നത്. കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ സുധീറിന്റെ പേരുണ്ടായിരുന്നു. എന്നാൽ സുധീറിനെ തഴഞ്ഞാണ് രമ്യ ഹരിദാസിന് സീറ്റ് നൽകിയത്. 2009 ൽ ആലത്തൂർ പാർലമെന്റ് കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന സുധീർ മുൻ കെപിസിസി സെക്രട്ടറിയായിരുന്നു. 40 വർഷത്തെ കോൺഗ്രസ് ബന്ധമാണ് സുധീർ ഉപേക്ഷിച്ചത്.
എംപി ആയിരിക്കെ പ്രകടനം മോശമായിരുന്നു എന്ന വിമർശനം നിലനിൽക്കെയാണ് പ്രാദേശിക നേതാക്കൾക്കും പ്രവർത്തകർക്കുമുള്ള അസംതൃപ്‌തി വകവയ്ക്കാതെ രമ്യഹരിദാസിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. കെപിസിസി വർക്കിങ് പ്രസിഡന്റ് ടി എൻ പ്രതാപൻ, മുൻ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ എന്നിവരുടെ പിന്തുണ രമ്യക്കായിരുന്നു. പിണറായി സർക്കാരിലെ രണ്ടാമനും മന്ത്രിയുമായിരുന്ന കെ.രാധകൃഷ്ണന് പകരക്കാരെ കണ്ടെത്തുന്ന തിരഞ്ഞെടുപ്പിൽ രമ്യ ഇടത് പക്ഷത്തിന് വെല്ലുവിളിയാവാൻ പോലും സാധ്യതയില്ലെന്ന സി.പി.എം വിലയിരുത്തൽ.
കാല്‍ നൂറ്റാണ്ടിലേറെയായി സി.പി.എമ്മിനെ കൈവിടാത്ത മണ്ഡലമാണ് ചേലക്കര. അതില്‍ത്തന്നെ 2016 മുതലുള്ള അഞ്ചുവര്‍ഷം മാറ്റിനിര്‍ത്തിയാല്‍, ചേലക്കരക്കാര്‍ക്ക് തങ്ങളുടെ എം.എല്‍.എയായി ഒരൊറ്റ ചോയ്സേ ഉണ്ടായിരുന്നുള്ളൂ, കെ രാധാകൃഷ്ണന്‍. 2016-ലാകട്ടെ സിപിഎമ്മിന്റെ തന്നെ യു.ആര്‍. പ്രദീപും. രണ്ടാംപിണറായി മന്ത്രിസഭയില്‍ രണ്ടാമനായിരിക്കെയാണ് പാര്‍ലെന്റ് തിരഞ്ഞെടുപ്പില്‍, 2019-ല്‍ കൈവിട്ട ആലത്തൂര്‍ തിരികെപ്പിടിക്കാന്‍ സി.പി.എം രാധാകൃഷ്ണനെ. നിയോഗിക്കുന്നത്. ഈ ഒഴിവിലേക്കാണ് ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ്.