കാര്യാലയം നിർമിക്കാൻ തറവാടുവക ഭൂമി ആർഎസ്‌എസിനുതന്നെ വിട്ടുനൽകുമെന്ന് ബിജെപിയിൽനിന്ന് രാജിവച്ച് കോൺഗ്രസ് അംഗത്വം സ്വീകരിച്ച സന്ദീപ് വാര്യർ.
ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നെങ്കിലും നേരത്തേ ആർഎസ്‌എസിന് നൽകിയ വാക്ക് മാറ്റില്ല. വളരെമുമ്പ് നൽകിയ വാഗ്‌ദാനമാണ്. വർഷങ്ങൾ കഴിഞ്ഞിട്ടും ആ ഭൂമിയിൽ കാര്യാലയം നിർമിക്കാൻ ആർഎസ്‌എസിനായിട്ടില്ല. ഇനിയും ഒരുവർഷംകൂടി നൽകും. അതിനുള്ളിൽ അവർക്ക് ഭൂമി ഏറ്റെടുത്ത് ഇഷ്ടമുള്ളതുപോലെ ചെയ്യാം സന്ദീപ് വാര്യർ പറഞ്ഞു.
മണ്ണാർകാട് ചെത്തല്ലൂരിലാണ് സന്ദീപ് വാര്യർക്ക് കുടുംബസ്വത്തായി ഭൂമിയുള്ളത്. അതിൽനിന്നാണ് ആർഎസ്‌എസ് ഓഫീസ് നിർമാണത്തിനാവശ്യമായ ഭൂമി സൗജന്യമായി വിട്ടുനൽകുന്നത്.
അതെ സമയം സന്ദീപ് വാര്യരുടെ ഭൂമി ആർഎസ്‌എസ് ഇനി ഏറ്റെടുക്കരുതെന്ന് ആവശ്യപ്പെട്ട്് സോഷ്യൽ മീഡിയയിൽ സംഘപരിവാർ അനുകൂലികൾ ക്യാബയ്ൻ ആരംഭിച്ചിട്ടുണ്ട്