ആലപ്പുഴ : കളർകോട് അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ കെഎസ്ആർടിസി ഡ്രൈവറെ പ്രതിയാക്കി എഫ്‌ഐആർ. അലക്ഷ്യമായി വാഹനമോടിച്ചുവെന്ന് കാട്ടിയാണ് കേസെടുത്തിരിക്കുന്നത്.
കേസ് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നാണ് പൊലീസ് പറയുന്നത്. അപകടമരണങ്ങളിലെ പ്രാഥമിക റിപ്പോർട്ടിൽ ഡ്രൈവർ പ്രതിചേർക്കപ്പെടും. തുടരന്വേഷണത്തിൽ പിന്നീട് ഒഴിവാക്കപ്പെടുമെന്നും ആലപ്പുഴ സൗത്ത് എസ്എച്ച്ഒ പറഞ്ഞു. കെഎസ്ആർടിസി ഡ്രൈവർ അലക്ഷ്യമായി വാഹനമോടിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.