ഇപിഎഫ്ഒ വരിക്കാര്‍ക്ക് (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍) 2025 ജനുവരി മുതല്‍ പിഎഫ് തുക എടിഎം വഴി പിന്‍വലിക്കാനാകുമെന്ന് കേന്ദ്ര തൊഴില്‍മന്ത്രാലയം അറിയിച്ചു. തൊഴില്‍മന്ത്രാലയം സെക്രട്ടറിയായ സുമിത ദാവ്‌റയാണ് ഇക്കാര്യം അറിയിച്ചത്.
ജീവനക്കാര്‍ക്കും ഗുണഭോക്താക്കള്‍ക്കും മെച്ചപ്പെട്ട സേവനം നല്‍കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് സുമിത ദാവ്‌റ അറിയിച്ചു.