സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് 440 രൂപ കുറഞ്ഞ് വില 57, 840ലെത്തി. ഇന്നലെ 58, 280 രൂപയിലായിരുന്നു വ്യാപാരം നടന്നത്. ഗ്രാമിന് 55 രൂപ കുറഞ്ഞ് 7,230 രൂപയായി.
ഈ മാസത്തിന്റെ തുടക്കത്തിൽ 57,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വർണവില എത്തിയിരുന്നു.