ന്യൂഡൽഹി: ഫാംഗ്നോന്‍ കോണ്യാക്ക് എം.പിയോട് രാഹുൽ ഗാന്ധി മോശമായി പെരുമാറിയെന്നാരോപിച്ച് ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
നാഗാലാൻഡിൽനിന്നുള്ള ബിജെപി എംപിയാണ് ഫാംഗ്നോന്‍ കോണ്യാക്ക്. പാർലമെൻറിൽ നടന്ന പ്രതിഷേധത്തിനിടെ രാഹുൽ തെൻറ അടുത്തുവന്ന് ആക്രോശിച്ചെന്നും ഇത് തനിക്ക് അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കിയെന്നും ഇവർ ആരോപിച്ചിരുന്നു. തെൻറ അന്തസ്സും ആത്മാഭിമാനവും രാഹുൽ ഗാന്ധി കാരണം വ്രണപ്പെട്ടതായും ഇവർ പരാതിപ്പെടുകയുണ്ടായി.
സംഭവത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷൻ ലോക്സഭാ സ്പീക്കറോടും രാജ്യസഭാ അധ്യക്ഷനോടും കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
എന്നാൽ, എംപിയുടെ ആരോപണം കോൺഗ്രസ് നിഷേധിച്ചു.