നടി ഹണി റോസിൻെ അധിക്ഷേപ പരാതിയുമായി ബന്ധപ്പെട്ട് വ്യവസായി ബോബി ചെമ്മണ്ണൂറ്‍ കസ്റ്റഡിയിൽ. എറണാകുളം സെന്‍ട്രല്‍ പോലീസ് ആണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയില്‍ എടുത്തത്. വയനാട് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ഹണി റോസിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. ന്യായ് സംഹിത 75ാം വകുപ്പ് പ്രകാരമാണ് പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.
അതെ സമയം ഹണി റോസിനെ പിന്തുണച്ച് വിമൻ ഇൻ സിനിമ കളക്ടീവ്. ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ച് അവൾക്കൊപ്പമെന്ന ഹാഷ്‌ടാഗും പങ്കുവച്ചാണ് ഡബ്ല്യുസിസി പിന്തുണ അറിയിച്ചിരിക്കുന്നത്.
തന്റെ അധിക്ഷേപ പരാതിയുമായി ബന്ധപ്പെട്ട് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ നടപടിയുണ്ടായതില്‍ ആശ്വാസമെന്ന് നടി ഹണി റോസ്. ഇന്നലെ താന്‍ നേരിട്ട ബുദ്ധിമുട്ടുകളെല്ലാം മുഖ്യമന്ത്രിയെ നേരിട്ട് ധരിപ്പിച്ചു. പെട്ടെന്ന് തന്നെ നടപടിയുണ്ടാകുമെന്ന് അദ്ദേഹം വാക്ക് നല്‍കിയിരുന്നു. ആ വാക്ക് അദ്ദേഹം പാലിച്ചു. സര്‍ക്കാരും പൊലീസും ഗൗരവത്തോടെ വിഷയം സ്വീകരിച്ചതില്‍ ആശ്വാസമുണ്ടെന്ന് ഹണി റോസ് പററഞ്ഞു.