ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂർ പുറത്ത് ഇറങ്ങുന്ന പക്ഷം പുമാലയിട്ട് സ്വീകരിക്കുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് വട്ടിയൂർക്കാവ് അജിത് കുമാർ കൈരളി ന്യൂസിൽ നടന്ന സംവാദത്തിൽ അറിയിച്ചു.
സമൂഹത്തിലെ പ്രശസ്തനും പരോപകാരിയും ആയ ഒരു വ്യക്തിയേ മനപ്പൂർവ്വം പ്രതിയാക്കാൻ നടി തീരുമാനിച്ചതിന് പിന്നിലെ ചേതോവികാരം സമൂഹത്തിൽ തനിക്ക് പബ്ലിസിറ്റി ഉണ്ടാക്കിയെടുക്കണം എന്നതായിരുന്നു. സംഭവം നടന്നപ്പോൾ ഒന്നും മിണ്ടാതെ മാസങ്ങൾക്ക് ശേഷം പരാതി പറയുന്ന സ്ത്രീകളുടെ ഇരട്ടത്താപ്പ് ഈ വിഷയത്തിൽ കൂടി വീണ്ടും പുറത്തു വന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
അതേസമയം, ബോബിയെ കൊണ്ടുപോയ പൊലീസ് വാഹനം ബോചെ അനുകൂലികൾ തടഞ്ഞ സംഭവത്തിൽ പൊലീസ് കേസ് എടുക്കും. കൃത്യനിർവഹണം തടസപ്പെടുത്താനുള്ള ശ്രമമെന്ന് വിലയിരുത്തിയാണ് നടപടിക്ക് പൊലീസ് ഒരുങ്ങുന്നത്. എറണാകുളം ജില്ലാ ആശുപത്രി പരിസരത്ത് വെച്ചാണ് ബോബി ചെമ്മണ്ണൂർ അനുകൂലികൾ വാഹനം തടഞ്ഞത്. പരിശോധനകൾക്ക് ശേഷം കാക്കനാട്ടെ ജയിലിലേക്ക് കൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെയാണ് ബോബി ചെമ്മണ്ണൂർ അനുകൂലികൾ വാഹനം തടഞ്ഞ് പ്രതിഷേധിച്ചത്. പ്രതിയുമായി പോകുന്ന പൊലീസ് വാഹനം തടഞ്ഞതോടെ ആശുപത്രിക്ക് മുന്നിൽ നാടകീയ രംഗങ്ങളും സംഘര്‍ഷാവസ്ഥയുമുണ്ടായി
![](https://realfourth.com/wp-content/uploads/2024/06/fourthlogo.png)