നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ വിവാദ സമാധി പൊളിച്ചു. കല്ലറയിൽ മൃതദേഹം കണ്ടെത്തി. ഇരിക്കുന്ന രീതിയിലാണ് മൃതദേഹം ഉള്ളത്. അതേസമയം, മൃതദേഹം ഗോപൻ സ്വാമിയുടേതാണോ എന്നത് ശാസ്ത്രീയമായ പരിശോധനയിൽ മാത്രമേ കണ്ടെത്താനാവൂ
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ വിവാദ കല്ലറ പൊളിച്ചു. മൃതദേഹം ഇരിക്കുന്ന നിലയിലാണ് കണ്ടെത്തിയത്. കല്ലറക്കുള്ളിൽ ഭസ്മവും പൂജദ്രവ്യങ്ങളും കണ്ടെത്തി. മൃതദേഹം കാവി വസ്ത്രത്തിൽ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. കഴുത്ത് വരെ ഭസ്മം നിറച്ച നിലയിലാണ്. മൃതദേഹത്തിൽ മറ്റു പരിക്കുകൾ ഇല്ലെന്നും പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റും.