പെരുമ്പാവൂരിൽ ബംഗ്ലാദേശികൾ പിടിയിലായ കേസിൽ വിശദാന്വേഷണം ആരംഭിച്ചു. ഫോറിൻ ആക്ട് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പിടിയിലായവരിൽ നിന്ന് ലഭിച്ച ആധാർ കാർഡ് വ്യാജമാണോ എന്ന് സംശയിക്കുന്നു. പശ്ചിമ ബംഗാൾ സ്വദേശിയെന്നാണ് ആധാർ കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
എട്ടുമാസമായി പെരുമ്പാവൂരിൽ താമസമാരംഭിച്ചിട്ട് ഇന്നലെ രാത്രിയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ടന്തറയിൽ നിന്ന് ഇവരെ അറസ്റ്റ് ചെയ്യുന്നത്.