പാലക്കാട്: ആലത്തൂർ എംപി കെ രാധാകൃഷ്ണന്റെ അമ്മ ചിന്ന (84) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 12.30 ഓടെയായിരുന്നു അന്ത്യം. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനായി രാധാകൃഷ്ണൻ ഡൽഹിയിലായിരുന്നു. വിവരം അറിഞ്ഞ അദ്ദേഹം നാട്ടിലേക്ക് തിരിച്ചു.
രാധാകൃഷ്ണൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ മരണവിവരം അറിയിച്ചിരുന്നു. ‘ജീവിതത്തിൽ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞു’ എന്നായിരുന്നു അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് അദ്ദേഹം കുറിച്ചത്.
ഭർത്താവ് പരേതനായ വടക്കേ വളപ്പിൽ കൊച്ചുണ്ണി, മക്കൾ: രാജൻ (പരേതൻ), രമേഷ് (പരേതൻ), കെ രാധാകൃഷ്ണൻ, രതി, രമണി, രമ, രജനി, രവി. മരുമക്കൾ: റാണി, മോഹനൻ, സുന്ദരൻ, ജയൻ, രമേഷ്.
