കോട്ടയം: ഇന്ത്യൻ ദലിത് ഫെഡറേഷൻ സി.കെ.ടി.യു സംഘടനകളുടെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ പാദയാത്ര വിജയദിനാഘോഷവും സി.റ്റി കുട്ടപ്പൻ അനുസ്മരണ സമ്മേളനവും നടത്തും.
നാളെ രാവിലെ കോട്ടയം പ്രസ് ക്ലബിൽ ഗുരുവായൂർ പാദയാത്രയുടെ കാലിക പ്രസക്തി എന്ന വിഷയത്തിൽ എലികുളം ജയകുമാർ ക്ലാസ് നയിക്കും.
ഉച്ചകഴിഞ്ഞ് ഗുരുവായൂർ പാദയാത്ര വിജയാഘോഷ സമ്മേളനം ചരിത്ര ഗവേഷകൻ ഡോ.ടി.എസ് ശ്യാംകുമാർ ഉദ്ഘാടനം ചെയ്യും. ഐ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി.ഷൺമുഖൻ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. സി.കെ വിദ്യസാഗർ,ചരിത്രകാരൻ ഒർണ കൃഷ്ണൻകുട്ടി തുടങ്ങിയവർ പങ്കെടുക്കും.
