മൂകാംബിക ക്ഷേത്രം ദര്‍ശിച്ച് ജയസൂര്യയും വിനായകനും. ‘വിനായകനും ജയസൂര്യയും മാതൃസന്നിധിയില്‍’ എന്ന കുറിപ്പോടെ കെ.എന്‍ സുബ്രഹ്മണ്യ അഡിഗ പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ജയസൂര്യയുടെ ഭാര്യ സരിതയും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.
ജയസൂര്യയും വിനായകനും ഒന്നിക്കുന്ന രണ്ട് സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. മിഥുന് മാനുവല്‍ സംവിധാനം ചെയ്യുന്ന ആട് 3യും പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന കോമഡി എന്റര്ടെയ്നര് സിനിമയും. പ്രിന്‍സ് ജോയ് സിനിമയുടെ ചിത്രീകരണമാകും ഇതില്‍ ആദ്യം ആരംഭിക്കുക.
