Connect with us

Hi, what are you looking for?

Kerala

മന്ത്രി ഒ.ആ൪ കേളുവുമായി കൂടിക്കാഴ്ച; അഭിപ്രായങ്ങൾ സമ൪പ്പിക്കാം

പട്ടിക വർഗ്ഗ മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഈ മേഖലയിൽ പ്രവർത്തിക്കുന്ന അംഗീകൃത സാമുദായിക സംഘടനകളുടെ പ്രതിനിധികളുമായി മാർച്ച് 05-ന് രാവിലെ 10.45ന് തിരുവനന്തപുരം, തൈക്കാട് ഗവ.ഗസ്റ്റ് ഹൗസ് ഹാളിൽ പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ.കേളു കൂടിക്കാഴ്ച നടത്തും.

സംസ്ഥാനതലത്തിൽ നിയമപരമായി രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന സമുദായ സംഘടനകളുടെ ഓരോ പ്രതിനിധിക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. സംഘടനയുടെ ഔദ്യോഗിക ലെറ്റർപാഡിൽ പങ്കെടുക്കുന്ന പ്രതിനിധിയുടെ പേരു വിവരം, സ്ഥാന പദവി, ഫോൺ നമ്പർ, പ്രസ്തുത കൂടിക്കാഴ്ച്ചയിൽ നിർദേശിക്കാൻ ഉദ്ദേശിക്കുന്ന അഭിപ്രായം എന്നിവ സഹിതം മാർച്ച് ഒന്നിനകം, ഡയറക്ടർ, പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം, നാലാം നില, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-695 033 എന്ന വിലാസത്തിലോ [email protected] ഇ-മെയിൽ മുഖേനയോ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 0471-2302311, 0471-2303229

You May Also Like

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...

Business

കൊച്ചി; വിദേശ കറൻസി വിനിമയ രംഗത്തെ പ്രശസ്തമായ ലുലു ഫോറെക്സ് ദക്ഷിണേന്ത്യയിൽ മൂന്ന് ശാഖകൾ കൂടെ തുറന്നു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിന്റെയും സീനിയർ കമ്പനി മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തിൽ...

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...