കൊച്ചി: മദ്യപാനത്തെ കുറിച്ച് കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശം ചര്‍ച്ചയായതിനെ തുടര്‍ന്ന് വിഷയത്തില്‍ കൂടുതല്‍ വിശദീകരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. മദ്യപിക്കുന്നവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാമെന്നും എന്നാല്‍ പാര്‍ട്ടി നേതൃത്വത്തില്‍ നില്‍ക്കുന്നവരും പ്രവര്‍ത്തകരും മദ്യപിക്കരുതെന്നാണ് പറഞ്ഞതെന്ന് എം വി ഗോവിന്ദന് പറഞ്ഞു.
പാര്‍ട്ടി ബന്ധുക്കള്‍ക്കും അനുഭാവികള്‍ക്കും മദ്യപിക്കുന്നതിന് തടസ്സമില്ല. ഇതൊരു സുപ്രഭാതത്തില്‍ ഉണ്ടായ വെളിപാടല്ലെന്നും എം വി ഗോവിന്ദന് പറഞ്ഞു.
അതെ സമയം സി.പി.എം. 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം നാളെ കൊല്ലത്ത് തുടങ്ങും. 30 വർഷങ്ങൾക്കുശേഷമാണ്, കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ആഴത്തിൽ വേരോട്ടമുള്ള കൊല്ലത്ത് സംസ്ഥാന സമ്മേളനം നടക്കുന്നത്. പതിനഞ്ചാം പാർടി കോൺഗ്രസിനു മുന്നോടിയായി 1995 ഫെബ്രുവരി 25 മുതൽ 28 വരെയാണ് ഇതിനുമുമ്പ് കൊല്ലത്ത് സംസ്ഥാന സമ്മേളനം ചേർന്നത്.
