കോട്ടയം: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ വാർഡുകളുടെ പുനർവിഭജനത്തെ തുടർന്നുണ്ടാകുന്ന പട്ടിക വിഭാഗ സംവരണ സീറ്റുകളെ സംബന്ധിച്ച് ഉടൻ വ്യക്തത വരുത്തണമെന്ന് ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) സംസ്ഥാന പ്രസിഡന്റ് കെ.കെ സുരേഷ്.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വാർഡുകളിൽ സംവരണ അട്ടിമറിയും വെട്ടിക്കുറയ്ക്കലും നടക്കുന്നുണ്ട്. വരാൻ പോകുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി വാർഡ് പുനർനിർണയത്തിൽ ഉണ്ടായിട്ടുള്ള വാർഡ് വർദ്ധനവിന് അനുപാതികമായി സംവരണ വാർഡുകളും നിശ്ചയിക്കപ്പെട്ടിട്ടില്ല. പല കോർപ്പറേഷൻ മുനിസിപ്പാലിറ്റി പഞ്ചായത്തുകളിലും വാർഡ് വർദ്ധനവോ കുറവോ ഉണ്ടായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സംവരണ മണ്ഡലങ്ങൾ വർധിക്കേണ്ടതാണ്. എന്നാൽ ഈ വർധനവിന് ആനുപാതികമല്ല പട്ടികജാതി പട്ടികവർഗ്ഗ സംവരണ സീറ്റുകൾ നിശ്ചയിക്കപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു.
സംസ്ഥാനത്താകെ അറുന്നൂറിലധികം വാർഡുകൾ സംവരണത്തിൽ കുറവുണ്ടായിട്ടുണ്ട് മുനിസിപ്പാലിറ്റി കോർപ്പറേഷനുകളുടെ സംവരണ വാർഡിന്റെ ലിസ്റ്റ് ഉടൻതന്നെ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെടുകയാണ്.
ഈ സംവരണ അട്ടിമറിയും വാർഡുകളിലെ തിരിമറിയും പട്ടിക വിഭാഗ സമൂഹം സൂക്ഷ്മമായി നോക്കി കാണേണ്ടതുണ്ടെന്നും അദ്ദേഹം കുട്ടിചേർത്തു.