Connect with us

Hi, what are you looking for?

Latest News

ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. പ്ലസ് വൺ കണക്ക് പരീക്ഷയുടെയും പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെയും പേപ്പറുകളാണ് ചോർന്നത്. പരീക്ഷയുടെ തലേ ദിവസം എംഎസ് സൊല‍്യൂഷൻസ് എന്ന യുട‍്യൂബ് ചാനലിലൂടെയാണ് ചോദ‍്യപേപ്പറുകൾ ചോർന്നത്.

അധ്യാപക സംഘടനകൾ തന്നെയാണ് പരാതിയുമായി ആദ്യം രംഗത്തെത്തിയത്. 15-ാം തിയതി നടന്ന ഇംഗ്ലീഷ് പരീക്ഷയുടെ തലേദിവസം ‘ഉറപ്പായും വരുന്ന ചോദ്യങ്ങൾ’ എന്ന പേരിൽ ചെയ്ത വീഡിയോയിലെ 40 മാർക്കിന്‍റെ ചോദ്യങ്ങൾ പിറ്റേ ദിവസം ആവർത്തിച്ചു. തൊട്ടടുത്ത ദിവസം നടന്ന സോഷ്യൽ സയൻസ് അടക്കമുള്ള പരീക്ഷകൾക്കും 40 മാർക്കിന്റെ ചോദ്യങ്ങളും ഈ വീഡിയോയിൽനിന്നായിരുന്നു

ചോദ്യപേപ്പർ സംസ്ഥാനത്തിന് പുറത്താണ് അച്ചടിക്കുന്നത്. ഇപ്പോഴുണ്ടായത് ഗുരുതര പ്രശ്നമാണെന്നും കുറ്റവാളികളെ കണ്ടെത്തുമെന്നും മന്ത്രി വ്യക്തമാക്കി. ചോദ്യപേപ്പർ തയ്യാറാക്കുന്നവരും വിതരണം ചെയ്യുന്നവരും അറിയാതെ ഇത് പുറത്ത് പോകില്ല. സ്വകാര്യ ട്യൂഷൻ സെന്‍ററില്‍ ജോലി ചെയ്യുന്ന പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരുടെ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തും. പൊതുവിദ്യാഭ്യാസ മേഖലയോടുള്ള വെല്ലുവിളിയാണ് നടക്കുന്നത്. തിങ്കളാഴ്ച വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You May Also Like

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...

Business

കൊച്ചി; വിദേശ കറൻസി വിനിമയ രംഗത്തെ പ്രശസ്തമായ ലുലു ഫോറെക്സ് ദക്ഷിണേന്ത്യയിൽ മൂന്ന് ശാഖകൾ കൂടെ തുറന്നു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിന്റെയും സീനിയർ കമ്പനി മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തിൽ...