പ്രഭാത ഭക്ഷണത്തിന് ആരോഗ്യം നൽകുന്നതിൽ വളരെയേറെ പങ്കുണ്ട്. ഒരു ദിവസത്തെ ആരോഗ്യം മുഴുവന്‍ ലഭിക്കുന്നത് പ്രാതലിനെ ആശ്രയിച്ചാണ്. ഗോതമ്പു പൊടിയ്ക്കുമ്പോള്‍ ലഭിയ്ക്കുന്ന റവ പ്രാതലിന് ഉത്തമമാണ്.
റവ ഉപ്പുമാവിന് ആരോഗ്യഗുണങ്ങള്‍ ഏറുകയും ചെയ്യും. 100 ഗ്രാം റവയില്‍ മൂന്ന് ഗ്രാം നാരുകള്‍, ഒരു ഗ്രാം കൊഴുപ്പ്, 12 ഗ്രാം പ്രോട്ടീന്‍, 71 ഗ്രാം കാര്‍ബോഹൈഡ്രേറ്റുകള്‍, ഇതു കൂടാതെ കാല്‍സ്യം, അയേണ്‍, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക്, സോഡിയും എന്നിവയും അടങ്ങിയിട്ടുണ്ട്.
പ്രമേഹരോഗികള്‍ക്കു കഴിയ്ക്കാവുന്ന നല്ലൊരു ഭക്ഷണമാണ് റവ. രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കാന്‍ ഇതിനു സാധിക്കും.വിശപ്പ് കുറയ്ക്കുന്നതിനും റവ സഹായിക്കുന്നു. കാര്‍ബോഹൈഡ്രേറ്റിന്റെ കലവറ ആയതിനാല്‍ ശരീരത്തിന് ഊര്‍ജം നല്കുന്നു. ഹൃദയം, കിഡ്നി എന്നിവയുടെ പ്രവര്‍ത്തനം സുഗമമായി നടക്കാന്‍ റവ നല്ലതാണ്. ഇതിലെ മഗ്നീഷ്യം പേശികള്‍, എല്ല്, നാഡി എന്നിവയുടെ പ്രവര്‍ത്തനത്തിന് സഹായിക്കും. അയണ്‍ സമ്പുഷ്ടമാണ് റവ. ഡിഎന്‍എ, കോശങ്ങളുടെ ആവരണം എന്നിവയെ സഹായിക്കുന്ന സെലേനിയം എന്ന ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ റവ ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ നല്കുന്നു.