കൊച്ചി:കാമിയോ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ എഴുത്തുകാരിയായആര്യ ഭുവനേന്ദ്രൻ തിരക്കഥ എഴുതി അനുറാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കള്ളം. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. യുവതാരങ്ങളായ ആദിൽ ഇബ്രാഹിം, നന്ദനാ രാജൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാലിക പ്രസക്തിയുള്ള വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ഒരു മർഡർ മിസ്റ്ററി ഇൻവെസ്റ്റിഗേഷൻ ചിത്രമാണ് ‘കള്ള’മെന്ന് ചിത്രത്തിൻ്റെ സംവിധായകൻ അനുറാം പറഞ്ഞു. കുറ്റാന്വേഷണ ജേർണലിസ്റ്റുകൾ ആയിട്ടാണ് ആദിലും നന്ദനയും എത്തുന്നത്.ഇവരെ കൂടാതെ പ്രശസ്ത സംവിധായകനായ ജിയോ ബേബി, കൈലാഷ്, ഷഹീൻ സിദ്ധിക്ക്,പുലിമുരുകനിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ അജാസ്, ദേവി കൃഷ്ണകുമാർ, സവിത ഭാസ്കർ, അഖിൽ പ്രഭാകർ,ആൻ മരിയ, അനീറ്റ ജോഷി, ശോഭ പരവൂർ, ആശാദേവി, ശാന്തി മാധവി, ലക്ഷ്മി ദേവൻ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രശസ്ത നടനും സംവിധായകനും എഴുത്തുകാരനുമായ പി. ശ്രീകുമാറിന്റെ മകൾ ദേവി കൃഷ്ണകുമാർ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് കള്ളം.
ദം, കല്യാണിസം, ആഴം, മറുവശം എന്നീ ചിത്രങ്ങൾക്ക് ശേഷം അനുറാം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സംവിധായകൻ ഇതിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്.ചിത്രത്തിന്റെ തിരക്കഥാകൃത്തു കൂടിയായ ആര്യ ഭുവനേന്ദ്രൻ തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഈ മാസംഅവസാന വാരം ചിത്രം തിയേറ്ററുകളിൽ എത്തും.ഛായാഗ്രഹണം മാർട്ടിൻ മാത്യു, പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര,എഡിറ്റിംഗ് ഷെഹീൻ ഉമ്മർ, പശ്ചാത്തല സംഗീതം മധു പോൾ, സംഗീതം ജിഷ്ണു തിലക്, വരികൾ അഖില സായൂജ്, ശബ്ദകല ഷൈൻ, സുരേഷ്, കലാ സംവിധാനം അജയ് നാരായണൻ, വസ്ത്രലങ്കാരം ബബിഷ കെ രാജേന്ദ്രൻ, മേക്ക് അപ്പ് രതീഷ് പുൽപള്ളി, നിശ്ചല ഛായാഗ്രഹണം അഭി ട്രൂ വിഷൻ, പി ആർ ഓ പി.ആർ. സുമേരൻ, ഗോവിന്ദ് പ്രഭാകർ. എന്നിവരാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ.
You May Also Like
Business
350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് ആഗോള...
Business
കൊച്ചി; വിദേശ കറൻസി വിനിമയ രംഗത്തെ പ്രശസ്തമായ ലുലു ഫോറെക്സ് ദക്ഷിണേന്ത്യയിൽ മൂന്ന് ശാഖകൾ കൂടെ തുറന്നു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിന്റെയും സീനിയർ കമ്പനി മാനേജ്മെന്റിന്റെയും സാന്നിധ്യത്തിൽ...
Business
ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...
India
ന്യൂഡല്ഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേട് സിബിഐ അന്വേഷിക്കും. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഡയറക്ടർ ജനറലിനെ മാറ്റിയതിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രാലയം അന്വേഷണ ചുമതല സിബിഐക്ക് കൈമാറിയത്. പകരം പ്രദീപ് സിംഗ് കരോളയ്ക്ക് എന്.ടി.എയുടെ...