തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആഞ്ഞുവീശിയ യുഡിഎഫ് തരംഗത്തില്‍ ഇടത് മുന്നണി തകർന്നടിഞ്ഞു. 121 നിയമസഭാ മണ്ഡലങ്ങളും എല്‍ഡിഎഫിനെ കൈവിട്ടു. 110 നിയമസഭാ മണ്ഡലങ്ങളില്‍ യുഡിഎഫ് ഭൂരിപക്ഷം നേടിയപ്പോള്‍ 19 മണ്ഡലങ്ങളില്‍ മാത്രമേ എല്‍ഡിഎഫിന് മേല്‍ക്കൈ നേടാനായിട്ടുള്ളൂ.
കേരള നിയമസഭയിൽ 99 സീറ്റുകൾ ഉള്ളപ്പോഴാണ് 19 മണ്ഡലങ്ങളിലേക്ക് ഇടതുമുന്നണിയുടെ ലീഡ് ചുരുങ്ങിയത്. നാലോ അഞ്ചോ സീറ്റ് ലഭിക്കുമെന്ന നേതൃത്വത്തിൻറെ കണക്കുകൂട്ടലാണ് ഭരണവിരുദ്ധവികാരത്തിൽ തകർന്ന് തരിപ്പണമായത്. അതേ സമയം കേരളത്തില്‍ ആദ്യമായി ലോക്സഭാ സീറ്റ് പിടിച്ചെടുത്ത ബിജെപി 11 നിയമസഭാ മണ്ഡലങ്ങളിലാണ് ഒന്നാമതെത്തിയത്.
തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ കനത്ത തോൽവി ഏറ്റുവാങ്ങിയ യു.ഡി.എഫിൻറെ തിരിച്ചുവരവിനാണ് പാർലമെന്റ് ഇലക്ഷൻ സാക്ഷ്യം വഹിച്ചത്