കോളിവുഡിലെ ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമായ ഭരദ്വാജ് രംഗൻ പ്രിത്ഥിരാജുമായി നടത്തിയ അഭിമുഖത്തിലാണ് ഗിരീഷ് എ ഡി ചിത്രത്തിൽ അഭിനയിച്ച് കാണാൻ എനിക്ക് ആഗ്രഹമുണ്ടെന്നുള്ള ചോദ്യത്തിന് പൃത്ഥിരാജ് നൽകിയ മറുപടിയാണ് വൈറലാകുന്നത്.
ഭരദ്വാജ് രംഗൻ: പൃഥ്വിരാജ് ഒരു ഗിരീഷ് എ ഡി ചിത്രത്തിൽ അഭിനയിച്ച് കാണാൻ എനിക്ക് ആഗ്രഹമുണ്ട്.
പൃഥ്വിരാജ്: തീർച്ചയായും. എത്ര ഗംഭീര ഫിലിം മേക്കറാണ് അയാൾ. ഞാൻ അയാളെ ഇതുവരെ നേരിട്ട് കണ്ട് സംസാരിച്ചിട്ടില്ല. പക്ഷെ അയാൾ എടുക്കുന്ന തരം സിനിമകൾ എടുത്ത് ഇതുപോലെ consistent ആയി വിജയിപ്പിക്കുക എന്നത് എളുപ്പമല്ല. അയാളൊരു ജീനിയസ് തന്നെ ആയിരിക്കണം. ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് ഗിരീഷ്. പൃത്ഥിരാജ് പറഞ്ഞു.
