Connect with us

Hi, what are you looking for?

Kerala

കേരളം ലോകത്തിനെ അത്ഭുതപെടുത്തുന്നു : മമ്മൂട്ടി

കേരളവും അതിന്റെ സാമൂഹിക സംവിധാനങ്ങളും പലപ്പോഴും ലോകത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി പറഞ്ഞു. കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനത്തിന്റെ ഔദ്യോഗിക പ്രഖ്യാപന പരിപാടിയിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമ്മൂട്ടി. ലോകത്തിലെ അതിസമ്പന്നമായ രാജ്യങ്ങൾ നേടിയതിന് സമാനമായ നേട്ടങ്ങൾ കേരളം സാമൂഹ്യ ജനാധിപത്യത്തിലൂടെയും, സ്വയംസമർപ്പിതമായ പ്രവർത്തനങ്ങളിലൂടെയും കൈവരിച്ചു. കേരളത്തെ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തമായ സംസ്ഥാനമായി പ്രഖ്യാപിക്കുമ്പോൾ, അടുത്തതായി ദാരിദ്ര്യ മുക്തമായി മാറ്റുക എന്ന വലിയ ഉത്തരവാദിത്തം കൂടിയാണ് മുഖ്യമന്ത്രി ഏറ്റെടുക്കുന്നത്.

കേരള സംസ്ഥാനം പലപ്പോഴും പ്രതിസന്ധികളെ കേരള ജനതയോട് ചേർന്നുനിന്ന് അതിജീവിച്ച ചരിത്രമുണ്ട്. വികസനത്തോടൊപ്പം പ്രാധാന്യം നൽകേണ്ടത് ദാരിദ്ര്യം മാറ്റുന്നതിനാണ്. വികസനം എന്നതുകൊണ്ട് വലിയ കെട്ടിടങ്ങളോ രാജപാതകളോ നിർമ്മിക്കുന്നതിനെ മാത്രമല്ല ഉദ്ദേശിക്കേണ്ടത്.

സാമൂഹ്യ ജീവിതം മെച്ചപ്പെടണമെങ്കിൽ, ദാരിദ്ര്യം പരിപൂർണമായും തുടച്ചുമാറ്റപ്പെടണം. കേരളം പല കാര്യങ്ങളിലും ലോകത്തിന് മാതൃകയായിട്ടുണ്ട്. എത്ര കണ്ണഞ്ചിപ്പിക്കുന്ന വികസനങ്ങൾ ഉണ്ടായാലും, വിശക്കുന്ന വയറുകൾക്ക് അത് ഉപകാരപ്രദമാകണം. വികസനത്തിന്റെ ആനന്ദം ആ വയറുകൾക്ക് കൂടെ വേണ്ടതാണ്. കേരളത്തിന്റെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനം ഒരു മാതൃകയും തുടക്കവുമാവട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...