സംവിധായകൻ കമലിനോടൊപ്പം സഹസംവിധായകനായി സിനിമാലോകത്തെത്തിയ ഷൈൻ ടോം ചാക്കോ പത്ത് വർഷക്കാലം അദ്ദേഹത്തോടൊപ്പം നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. ‘നമ്മളി’ലാണ് ആദ്യമായി ക്യാമറക്ക് മുന്നിൽ എത്തിയത്. ശേഷം ആഷിഖ് അബുവിനൊപ്പം സഹസംവിധായകനായി ഏതാനും സിനിമകളുടെ ഭാഗമായി. കമലിന്‍റെ ‘ഗദ്ദാമ’ എന്ന ചിത്രത്തിൽ ശ്രദ്ധേയ വേഷം ചെയ്തുകൊണ്ട് അഭിനയരംഗത്ത് സജീവമായ ഷൈൻ മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെയായി നൂറിലധികം സിനിമകളുടെ ഭാഗമായിക്കഴിഞ്ഞു. ഇപ്പോൾ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് പോലീസ് പരിശോധനയ്ക്കിടെ എറണാകുളത്തെ ഹോട്ടലിന്റെ മൂന്നാം നിലയില്‍നിന്ന് ഷൈന്‍ സിനിമ സ്‌റ്റൈലില്‍ ചാടി ഓടി രക്ഷപ്പെട്ടിരുന്നു. ഷൈനിന്റെ ഓട്ടം പലർക്കും കൗതുകമുണർത്താറുണ്ട് എന്നാൽ സംവിധായകൻ കമൽ ഒരു സ്വകാര്യമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആദ്യ ചിത്രത്തിന്റെ സെറ്റില്‍ വരുന്ന കാലത്തെ ഷൈനിന് ഈ ഓട്ടമുണ്ടെന്ന് ഒർത്തെടുക്കുന്നു.
കമലിൻറെ വാക്കുകൾ
ആദ്യ ചിത്രത്തിന്റെ സെറ്റില്‍ വരുന്ന കാലത്തെ ഷൈനിന് ഈ ഓട്ടമുണ്ട്. സെറ്റിലേക്ക് വരുന്നതും ഭക്ഷണം കഴിക്കാന്‍ പോകുന്നതുമൊക്കെ ഓടിയാണ്. ഞാന്‍ ഉള്‍പ്പെടെ പലരും ഷൈനിനോട് ഓട്ടത്തെ കുറിച്ച് ചോദിച്ചിട്ടുണ്ട്. ഓടി വീഴരുതെന്ന് പലതവണ ഞാന്‍ തന്നെ പറഞ്ഞിട്ടുമുണ്ട്. ഒരു എനര്‍ജി കിട്ടാനാണ് ഇങ്ങനെ ഓടുന്നതെന്നാണ് ഞങ്ങള്‍ക്കൊക്കെ ലഭിച്ചിട്ടുള്ള മറുപടി. അതുകൊണ്ട് ഇന്നും ഓട്ടം കാണുമ്പോള്‍ പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല. മറ്റൊരു കാര്യം അന്നേ നേരെയുളള വഴിയിലൂടെ ഷൈന്‍ വരുന്നത് കണ്ടിട്ടേയില്ല, എപ്പോഴും പിന്‍വശത്തുള്ള വഴികളിലൂടെയൊക്കെയാണ് സെറ്റിലേക്ക് വരുക.
പക്ഷേ അന്നൊന്നും ഷൈന്‍ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്തിരുന്നില്ല. എന്റെ ഒപ്പം നമ്മളിന് ശേഷം സ്വപ്നക്കൂട് രാപ്പകല്‍ വരെ ആറോ ഏഴോ സിനിമയില്‍ ഷൈന്‍ അസിസ്റ്റ് ചെയ്തിട്ടുണ്ട്. അന്ന് എന്റെ ഒപ്പം ആഷിക് അബു ഉള്‍പ്പെടെയുള്ള ഇപ്പോഴത്തെ പല സംവിധായകരുമുണ്ടായിരുന്നു. ഒരിക്കല്‍ പോലും ഷൈനിനെതിരെ എന്തെങ്കിലും പരാതി ഒരു സെറ്റില്‍ നിന്നുമുണ്ടായിട്ടില്ല.
അതിന് ശേഷമാണ് ആഷിക് അബു ഡാഡി കൂള്‍ സംവിധാനം ചെയ്യുന്നത്. ആ ചിത്രത്തില്‍ സഹകരിക്കാന്‍ ആഷിക്ക് ഷൈനിനെ ഒപ്പം കൂട്ടി. എനിക്കും സന്തോഷമായിരുന്നു, കാരണം പല സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് ഷൈനിനും ഗുണമാണല്ലോ. അപ്പോഴേക്കും സിനിമയും കൊച്ചിയിലേക്ക് കേന്ദ്രീകരിക്കാന്‍ തുടങ്ങി. അന്ന് ലഭിച്ച കൂട്ടും സൗഹൃദങ്ങളുമാണ് ഷൈനിനെ ലഹരിയുെട വഴിയിലേക്ക് നയിച്ചതെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ആ സിനിമയ്ക്ക് ശേഷം കുറേ നാള്‍ ഞാന്‍ ഷൈനിനെ കണ്ടിട്ടേയില്ല
