വത്തിക്കാൻ സിറ്റി: യുഎസിൽ നിന്നുള്ള കർദിനാളായ റോബർട്ട് പെർവോസ്റ്റിനെ കത്തോലിക്കാ സഭയുടെ പുതിയ മാർപാപ്പയായി തിരഞ്ഞെടുത്തു.
ആഗോള കത്തോലിക്കാ സഭയുടെ 267-ാം മാർപാപ്പയാണ് റോബർട്ട് പെർവോസ്റ്റ്. ലിയോ പതിനാലാമൻ എന്നാണ് പുതിയ പോപ്പ് അറിയപ്പെടുക. യുഎസിൽ നിന്നുള്ള ആദ്യ പോപ്പാണ് റോബർട്ട് പെർവോസ്റ്റ്.
