തിരുവനന്തപുരം: തിരുവനന്തപുരത്തെ വ്യാജ മാല മോഷണ പരാതിയില്‍ പരാതിക്കാരിക്കെതിരെ കേസെടുക്കാന്‍ എസ്‌സി/എസ്ടി കമ്മീഷന്‍ ഉത്തരവ്. ഓമന ഡാനിയേല്‍ എന്നയാള്‍ക്കെതിരെ കേസെടുക്കാനാണ് ഉത്തരവ്. മാല മോഷണക്കേസില്‍ ആരോപണ വിധേയയായ ദളിത് വിഭാഗത്തിൽപ്പെട്ട ബിന്ദുവിന് പൊലീസ് സ്റ്റേഷനില്‍ പീഡനമേറ്റ കേസിലാണ് നടപടി. മാല പരാതിക്കാരിയുടെ വീട്ടില്‍ നിന്നുതന്നെ കണ്ടെടുക്കുകയായിരുന്നു.
മാല മോഷ്ടിച്ചെന്ന പരാതിയുടെ പേരിലാണ് നെടുമങ്ങാട് സ്വദേശി ബിന്ദുവിന് ദുരനുഭവം നേരിടേണ്ടിവന്നത്. പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ പൊലീസ് ബിന്ദുവിനെതിരെ രജിസ്റ്റർ ചെയ്തിരുന്ന എഫ്.ഐ.ആർ പിൻവലിച്ചിരുന്നു.
ഏപ്രിൽ 23നാണ് പേരൂർക്കട പൊലീസ് 20 മണിക്കൂറിലധികം ബിന്ദുവിനെ കസ്റ്റഡിയിൽ വെച്ചത്. പിന്നാലെ എസ്.ഐയെയും എ.എസ്.ഐയെയും സസ്പെൻഡ് ചെയ്യുകയും സി.ഐയെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു.
