Connect with us

Hi, what are you looking for?

Latest News

പരാതിക്കാരിയുടെ ശ്രമം ഭീഷണിപ്പെടുത്തി പണം തട്ടാൻ; റാപ്പര്‍ വേടന്‍ ഹൈക്കോടതിയിൽ

കൊച്ചി: യുവ ഡോക്ടർ നൽകിയ ബലാത്സംഗ പരാതിയിൽ കുരുക്ക് മുറുകിയതോടെ, മുൻകൂർ ജാമ്യം തേടി റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി ഹൈക്കോടതിയെ സമീപിച്ചു.

ഒരു സ്ത്രീയുടെ നേതൃത്വത്തിൽ സംഘം തനിക്കെതിരെ പ്രവർത്തിക്കുന്നു. കേസില്‍പ്പെടുത്തുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് ജാമ്യാപേക്ഷയില്‍ പറയുന്നു. ഭീഷണിപ്പെടുത്തി പണം തട്ടാനാണ് ശ്രമമെന്നാണ് പരാതി. പരാതിക്കാരി ആരാധികയെന്ന നിലയില്‍ തന്നെ സമീപിച്ചെന്നും അഭിപ്രായ വ്യത്യാസമാണ് പരാതിക്ക് പിന്നിലെ കാരണമെന്നും ജാമ്യാപേക്ഷയിലുണ്ട്.

ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്ത സാഹചര്യത്തിലാണ് അറസ്റ്റ് ഒഴിവാക്കാനായി വേടൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കേസിന്റെ അന്വേഷണച്ചുമതല തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിൽ ഇൻഫോപാർക്ക് എസ്എച്ച്ഒയ്ക്ക് കൈമാറി.

വേടനുമായി യുവതി നടത്തിയ 31,000 രൂപയുടെ സാമ്പത്തിക ഇടപാടുകൾ, അതിന്റെ ജി-പേ വിവരങ്ങൾ അടക്കം പരിശോധിച്ച് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. യുവതിയുടെ രഹസ്യമൊഴിയുടെ പകർപ്പ് ലഭിച്ച ശേഷം, വേടനെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം.

വിവാഹ വാഗ്ദാനം നൽകി ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്തുവെന്ന യുവ ഡോക്ടറുടെ പരാതിയിൽ കഴമ്പുണ്ടെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയുടെ തീരുമാനം വന്ന ശേഷമാകും വേടന്റെ അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികളിലേക്ക് പോലീസ് കടക്കുക.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...