മുന്‍ ഓസ്ട്രേലിയന്‍ ഫോര്‍വേര്‍ഡ് റയാന് വില്യംസ് ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കാനൊരുങ്ങുന്നു. ബംഗ്ലാദേശിനെതിരായ എഎഫ്സി ഏഷ്യന്‍ കപ്പ് ക്വാളിഫയറിലാണ് റയാന് നീലക്കുപ്പായത്തില്‍ അരങ്ങേറുക.
ഓസ്ട്രേലിയയില്‍ ജനിച്ച റയാന് വില്യംസ് ഒരു ഇന്ത്യന്‍ വംശജനായ കളിക്കാരനാണ്. അദ്ദേഹത്തിന് പാസ്പോര്‍ട്ട് ലഭിച്ചെങ്കിലും ഇനി ഓസ്ട്രേലിയയില്‍ നിന്നും ഒരു നോ ഒബ്ജക്ഷന് ലെറ്റര്‍ കൂടി ബാക്കിയുണ്ട്. അതുകൂടി ലഭിച്ചാല്‍ ഫോര്മാലിറ്റീസ് പൂര്‍ത്തിയായി ഉടന്‍ ഇന്ത്യന്‍ ടീമിനൊപ്പം പരിശീലനം ആരംഭിക്കും.
ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്സിക്ക് വേണ്ടി കളിക്കുന്ന വില്യംസ് ഓസ്ട്രേലിയയിലെ പെര്‍ത്തിലാണ് ജനിച്ചത്. ഓസ്ട്രേലിയ ദേശീയ ടീമിനായി 2021ല്‍ റയാന് കളിച്ചിട്ടുണ്ട്. 31 കാരനായ വില്യംസിന് അടുത്തിടെയാണ് ഇന്ത്യന്‍ പാസ്പോര്‍ട്ട് ലഭിച്ചത്. എങ്കിലും ഇനി ഓസ്ട്രേലിയയില്‍ നിന്നും ഒരു നോ ഒബ്ജക്ഷന് ലെറ്റര്‍ കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്. അത് ലഭിച്ചുകഴിഞ്ഞാല്‍ കോച്ച് ഖാലിദ് ജാമിലിന്റെ കീഴില്‍ അദ്ദേഹം ക്യാമ്പില്‍ ചേരും.

























