എസ്ഐആറിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി: എസ്ഐആർ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. എസ്ഐആർ, തദ്ദേശ തെരഞ്ഞെടുപ്പ് എന്നിവ ഒരേസമയം നടത്തുന്നത് സംസ്ഥാന ഭരണകൂടത്തെ കടുത്ത സമ്മർദത്തിലാക്കുന്നുവെന്ന് ഹരജിയിൽ പറയുന്നു.
ഡിസംബർ 20നകം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ ഭരണഘടനാപരവും നിയമപരവുമായ ഉത്തരവാദിത്തമുണ്ട് . എന്നാൽ എസ്ഐആർ ഒരേസമയം നടത്തേണ്ട അടിയന്തര ആവശ്യം ഇപ്പോഴില്ല.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ എസ്ഐആർ മാറ്റിവെക്കാൻ നിർദേശം നൽകണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു.

























