തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വരും മുന്നെ എൽഡിഎഫ് മുന്നിൽ. കണ്ണൂർ ജില്ലയിലെ മലപ്പട്ടം ഗ്രാമപഞ്ചായത്തിലും ആന്തൂർ നഗരസഭയിലും എൽഡിഎഫ് സ്ഥാനാർഥികൾക്ക് എതിരില്ല.
മലപ്പട്ടം പഞ്ചായത്തിലെ അഞ്ചാം വാർഡ് അടുവാപ്പുറം നോർത്തിൽ എൽഡിഎഫ് സ്ഥാനാർഥി ഐ.വി.ഒതേനൻ,ആറാം വാർഡിൽ സി.കെ.ശ്രേയ എന്നിവരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നത്. ഈ വാർഡുകളിൽ മറ്റാരും പത്രിക നൽകിയില്ല. ആന്തൂർ നഗരസഭയിൽ മൊറാഴ വാർഡിൽ കെ.രജിതയ്ക്കും പൊടിക്കുണ്ട് വാർഡിൽ കെ.പ്രേമരാജനും എതിരില്ല. ഇന്നത്തെ സൂക്ഷ്മ പരിശോധന കഴിയുന്നതോടെ ഇവർ ജേതാക്കളാവും.
എൽ.ഡി.എഫിന് പ്രതിപക്ഷമില്ലാത്ത നഗരസഭയാണ് ആന്തൂർ.സി.പി.എമ്മിന്റെ ശക്തികേന്ദ്രമാണ് മലപ്പട്ടം ഗ്രാമപഞ്ചായത്ത്.
























