Connect with us

Hi, what are you looking for?

Entertainment

‘നേര നിന്നാല്‍ മാലയുടെ മുന്‍ഭാഗമെ കാണൂ’ ബോബി ചെമ്മണൂർ ഹണി റോസിനെതിരെ നടത്തിയ ദ്വയാർത്ഥ പരാമർശം സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ബോബി ചെമ്മണ്ണൂരിനെതിരെകടുത്ത പ്രതിഷേധം. ഒരു പൊതുവേദിയില്‍ വച്ച് ബോബി ചെമ്മണ്ണൂര്‍ ഹണി റോസിനെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമാകുന്നത്. ബോബി ചെമ്മണ്ണൂരിന്റെ വാക്കുകള്‍ അശ്ലീലച്ചുവയുള്ളതെന്നും ഈ പരാമര്‍ശം ഒരാളും പൊതുസ്ഥലത്തു പറയരുതാത്തതാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.

ബോബി ചെമ്മണ്ണൂർ ഇൻറർനാഷണൽ ജ്വല്ലേഴ്സിൻറെ പുതിയ ഷോറൂം കണ്ണൂർ ആലക്കോട് ഉദ്ഘാനത്തിന് ഹണി റോസ് ബോബി ജൂവല്ലറിയിൽ നിൽക്കുബോഴാണ് സംഭവം. ഒരു നെക്ലസ് കഴുത്തില്‍ അണിയച്ചതിനു ശേഷം ബോബി ചെമ്മണ്ണൂര്‍ ഹണി റോസിനെ ഒന്നു കറക്കി. ‘നേര നിന്നാല്‍ മാലയുടെ മുന്‍ഭാഗമെ കാണൂ. മാലയുടെ പിന്‍ഭാഗം കാണാന്‍ വേണ്ടിയാണ് കറക്കിയത്,’ എന്നായിരുന്നു ബോബി ചെമ്മണ്ണൂര്‍ അതെക്കുറിച്ച് പറഞ്ഞത്.

ഹണി റോസിനെ പോലെ പൊതുസമ്മതിയുള്ള ഒരു സ്ത്രീയോട് ബോബി ചെമ്മണ്ണൂർ നടത്തിയ ലൈംഗിക ചുവയുള്ള സംഭാഷണം നമ്മളെ ഭയപ്പെടുത്തേണ്ടതുണ്ട്. ഏതുപുരുഷനും പൊതുമധ്യത്തിൽ ഒരു സ്ത്രീയെ നോക്കി ഇങ്ങനെ സംസാരിക്കാം എന്നാണ് ബോബി ചെമ്മണ്ണൂർ പറയാതെ പറയുന്നതെന്ന് സേഷ്യൽ മീഡിയ ആരോപിക്കുന്നു.

കൂടാതെ ഹണി റോസിനെ കാണുമ്പോള്‍ പുരാണത്തിലെ ഒരു കഥാപാത്രത്തെ ഓര്‍മ വരുമെന്ന് ആ കഥാപാത്രത്തിന്റെ പേരെടുത്ത് ബോബി പറഞ്ഞു. ഈ രണ്ടു പരാമര്‍ശങ്ങളും വലിയ വിവാദത്തിനും പ്രതിഷേധത്തിനുമാണ് വഴി വച്ചിരിക്കുന്നത്.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...

Business

കൊച്ചി; വിദേശ കറൻസി വിനിമയ രംഗത്തെ പ്രശസ്തമായ ലുലു ഫോറെക്സ് ദക്ഷിണേന്ത്യയിൽ മൂന്ന് ശാഖകൾ കൂടെ തുറന്നു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിന്റെയും സീനിയർ കമ്പനി മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തിൽ...