Connect with us

Hi, what are you looking for?

Kerala

ജേർണലിസ്റ്റ് ആൻഡ് മീഡിയ  അസോസിയേഷൻ (JMA) സംസ്ഥാന സമ്മേളനം മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു .

തിരുവനന്തപുരം : ജേർണലിസ്റ്റ് ആൻഡ് മീഡിയ  അസോസിയേഷന്റെ(JMA )  സംസ്ഥാന സമ്മേളനം വനം-വന്യ ജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ  ഉദ്ഘാടനം ചെയ്തു.തിരുവനന്തപുരം വൈ എം സി എ  ഹാളിൽ നടന്ന സമ്മേളനത്തിൽ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം ബി ദിവാകരൻ  അധ്യക്ഷനായി.


ജനാധിപത്യം ശക്തിപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണെന്ന് എ.കെ ശശീന്ദ്രൻ  പറഞ്ഞു പറഞ്ഞു.
വാർത്തകൾ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നവരാകണം മാധ്യമ പ്രവർത്തകർ അല്ലാതെ കോർപ്പറേറ്റ് സിൻഡിക്കേറ്റുകൾക്ക്  വേണ്ടി വാർത്തകൾ സൃഷ്ടിക്കുന്നവരായി മാറരുത്  മാധ്യമപ്രവർത്തകരെന്നും അദ്ദേഹം പറഞ്ഞു. മാറുന്ന കാലത്തിൽ ഓൺലൈൻ മാധ്യമങ്ങൾക്കുള്ള പ്രസക്തി ഏറി വരികയാണ്. ഓൺലൈൻ മാധ്യമങ്ങളുടെ കടന്നു വരവോടെ  ഇന്ന് സംഭവിക്കുന്ന വാർത്തകൾ നാളെ രാവിലെ അറിയുന്ന സാഹചര്യത്തിന് മാറ്റമുണ്ടായി.  നിർഭയത്തോടെ വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ  ഓൺലൈൻ  മാധ്യമങ്ങൾക്ക് നിർണായക സ്ഥാനമുണ്ട്. മാധ്യമങ്ങള്‍ക്കുള്ള സ്ഥാനം ഊട്ടി ഉറപ്പിക്കുന്നതാണ് നാലാം തൂണ് എന്ന പ്രയോഗം തന്നെ.  ഇതിന്റെ അന്തസത്ത ഉള്‍കൊണ്ട് ജനാധിപത്യത്തെ സംരക്ഷിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
വെബ്സൈറ്റ് ഉള്ള ഓൺലൈൻ മാധ്യമങ്ങൾക്കായി പ്രവർത്തിക്കുന്ന ജെ എം എ യുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് സുവനീർ പ്രകാശനം ചെയ്തുകൊണ്ട് കുമ്മനം രാജശേഖരൻ പറഞ്ഞു.

മാധ്യമപ്രവർത്തകർ എന്നവകാശപ്പെടുകയും, യാഥാർത്ഥ്യം നോക്കാതെ  എന്തും വിളിച്ചു പറയുകയും ചെയ്യുന്ന ചില സോഷ്യൽ മീഡിയ പ്രവർത്തകർ ഉള്ള ഈ കാലഘട്ടത്തിൽ ,  വാർത്തകളിലെ നേരുകൾ മനസ്സിലാക്കി വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുന്ന    ഒരുകൂട്ടം മാധ്യമപ്രവർത്തകരുടെ സംഘടനയായ  ജെ എം എയുടെ പ്രവർത്തനം ശ്ലാഘനീയമാണെന്ന്  യുടെ ലോഗോ പ്രകാശനം  നിർവഹിച്ചുകൊണ്ട്  കെ മുരളീധരൻ പറഞ്ഞു.
നേരിന്റെ പാതയിൽ സഞ്ചരിക്കുന്ന മാധ്യമ പ്രവർത്തകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും, മാധ്യമപ്രവർത്തകർ പാലിക്കേണ്ട കടമകളെ കുറിച്ചും, ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിനെ കുറിച്ചും ജസ്റ്റിസ് ഹരിഹരൻ നായർ വിശദീകരിച്ചു.  മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജസ്റ്റിസ് .

മാധ്യമപ്രവർത്തകർ വാർത്തകൾ
നൽകുമ്പോൾ ഒരു ഭാഗം നോക്കി മാത്രം വാർത്തകൾ നൽകുന്ന പുതിയ രീതി മാധ്യമ സംസ്കാരത്തിന് ചേർന്നതല്ലെന്ന് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത് പറഞ്ഞു.

രാജ്യത്തെ 28 സ്റ്റേറ്റിലും 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലും സുശക്തമായ സാന്നിധ്യമുള്ള ജെ എം എ നിയമാനുസൃതം പ്രവർത്തിക്കുന്ന ഓൺലൈൻ മാധ്യമപ്രവർത്തകരുടെ സംഘടനയാണെന്നും,   ജോലി സമയങ്ങളിൽ  മാധ്യമപ്രവർത്തകർ നേരിടുന്ന വെല്ലുവിളികൾ, അവർക്ക് ലഭിക്കേണ്ട ന്യായമായ ആനുകൂല്യങ്ങൾ, എന്നിവ ഉറപ്പാക്കാൻ വേണ്ടി അഹോരാത്രം ശ്രമിക്കുന്ന സംഘടനയാണ്  ജെ എം എ  യെന്ന് നാഷണൽ പ്രസിഡന്റ് വൈശാഖ് സുരേഷ് പറഞ്ഞു.  
വൈസ് പ്രസിഡന്റ്‌ ഷിബു കൂട്ടുംവാതുക്കൾ ജന. സെക്രട്ടറി കൃഷ്ണകുമാർ, സംസ്ഥാന കോഡിനേറ്റർ  മഹി പന്മന,തൃലോചനൻ തിരുവനന്തപുരം  ജില്ലാ പ്രസിഡന്റ്  സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

You May Also Like

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

കൊച്ചി; വിദേശ കറൻസി വിനിമയ രംഗത്തെ പ്രശസ്തമായ ലുലു ഫോറെക്സ് ദക്ഷിണേന്ത്യയിൽ മൂന്ന് ശാഖകൾ കൂടെ തുറന്നു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിന്റെയും സീനിയർ കമ്പനി മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തിൽ...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...

India

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേട് സിബിഐ അന്വേഷിക്കും. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഡയറക്ടർ ജനറലിനെ മാറ്റിയതിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രാലയം അന്വേഷണ ചുമതല സിബിഐക്ക് കൈമാറിയത്. പകരം പ്രദീപ് സിംഗ് കരോളയ്ക്ക് എന്‍.ടി.എയുടെ...